സൂര്യയുടെ 24 ഹിന്ദിയിലേക്ക്; സൂര്യക്ക് പകരം സല്‍മാനോ, ഹൃത്വിക്കോ

24സൂര്യയുടെ പുതിയ ചിത്രം 24 റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. 24 ഒരുക്കിയ വിക്രം കുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന ഈ റീമേക്ക് നിര്‍മിക്കുന്നത് സൂര്യ തന്നെയാണ്.

എന്നാല്‍ സൂര്യ അല്ല ഈ ചിത്രത്തിലെ നായകന്‍. ബോളിവുഡിന്റെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാനോ ഹൃത്വിക്ക് റോഷനോ ആയിരിക്കും സൂര്യക്ക് പകരമായി എത്തുക. ഇതാദ്യമായിട്ടല്ല സൂര്യയുടെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. കാക്ക കാക്ക എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഹിന്ദിയില്‍ ഫോഴ്‌സ് എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ ജോണ്‍ ഏബ്രഹാം ആയിരുന്നു നായകന്‍.

ആമിര്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഗജിനി സൂര്യയുടെ തന്നെ തരംഗമായ ഗജിനി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ സിങ്കമാണ് മറ്റൊരു ഉദാഹരണം.

അതേസമയം 24ന്റെ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യ ആരാധകര്‍. തമിഴ് സിനിമ ഇതുവരെ കാണാത്ത ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 24ല്‍ സാമന്തയും എമി ജാക്‌സണുമാണ് നായികമാര്‍. എ.ആര്‍. റഹ്മാന്റേതാണ് സംഗീതം.
ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ചിത്രം ഏപ്രില്‍ അവസാന വാരം റിലീസ് ചെയ്യുമെന്നാ ണ് അറിയുന്നത്.

Related posts