മു​ഖ്യ​മ​ന്ത്രി മ​ഹാ പേ​ടി​ത്തൊ​ണ്ട​ന്‍ ! ഭ​യം മാ​റാ​ന്‍ പി​ണ​റാ​യി​യെ ഹൊ​റ​ര്‍ സി​നി​മ കാ​ണി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല…

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ഹാ പേ​ടി​ത്തൊ​ണ്ട​ന്‍ ആ​ണെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​ദ്ദേ​ഹം യാ​ത്ര ഒ​ഴി​വാ​ക്ക​ണം. പ​ണ്ട് രാ​ഹു​കാ​ലം നോ​ക്കി പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍ ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​യം നോ​ക്കി​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

‘ക​റു​പ്പി​നോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര ഭ​യ​മാ​ണോ? മു​ഖ്യ​മ​ന്ത്രി​യെ ഒ​രു ‘ഫോ​ബി​യ’ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

ഈ ​ഭ​യം മാ​റാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഹൊ​റ​ര്‍ സി​നി​മ കാ​ണി​ക്ക​ണം. എ​ന്തി​നാ​ണ് ഇ​ത്ര​യും വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം.

കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ത്ര​യും വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പേ​ടി​ത്തൊ​ണ്ട​ന്‍ ആ​യി മാ​റി​യി​രി​ക്കു​ന്നു’ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment