എട്ടു കുടുംബങ്ങളെ ഭീതിയിലാഴ്ത്തി ആറു വൻമരങ്ങൾ; ജീ​വ​നു ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

പാ​ലാ: എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ആ​റു വ​ൻ​മ​ര​ങ്ങ​ൾ. ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡാ​യ ഇ​ട​നാ​ട് ഈ​സ്റ്റ് വാ​ർ​ഡി​ൽ ചി​റ്റാ​ർ- പേ​ണ്ടാ​നം​വ​യ​ൽ ബൈ​പാ​സ് റോ​ഡി​ൽ ചി​റ്റാ​ർ പ​ള്ളി​ക്കു സ​മീ​പം ചി​റ്റാ​ർ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന എ​ട്ടു കു​ടും​ബ​ങ്ങ​ളാ​ണ് വ​ലി​യ മ​ര​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്. 100 ഇ​ഞ്ചി​നു മു​ക​ളി​ൽ വ​ണ്ണ​മു​ള്ള വ​ൻ പാ​ഴ്മ​ഴ​ങ്ങ​ളാ​ണ് ഏ​തു നി​മി​ഷ​വും പു​ര​യി​ലേ​ക്ക് വീ​ഴാ​വു​ന്ന രീ​തി​യി​ൽ നി​ൽ​ക്കു​ന്ന​ത്.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന വ​ട്ട​ത്ത് തെ​ക്കേ​ക്ക​ര തു​ള​സി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഏ​തു സ​മ​യ​വും വീ​ഴാ​റാ​യി​ട്ടാ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കു​ഴി​വേ​ലി അ​ല​ക്സ്, വാ​ക്ക​പ്പ​റ​ന്പി​ൽ സോ​ളി, തെ​രു​വം​കു​ന്നേ​ൽ ദാ​സ​ൻ, മു​ണ്ട​പ്ലാ​ക്ക​ൽ കൊ​ച്ചു​മോ​ൾ, മ​ഠ​ത്തി​പ​റ​ന്പി​ൽ ബീ​ന, തോ​ട്ടു​ചാ​ലി​ൽ മ​നോ​ജ് എ​ന്നി​ങ്ങ​നെ എ​ട്ടു കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് വാ​ഴ​വേ​ലി ശ​ശി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ൻ മ​രം വീ​ണു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. വീ​ട്ടി​ൽ ഈ ​സ​മ​യം ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വീ​ണ മ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വെ​ട്ടി​മാ​റ്റി​യ​ത​ല്ലാ​തെ വീ​ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നോ ഇ​തി​നു സ​ഹാ​യം ന​ൽ​കു​ന്ന​തി​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

പാ​വ​പ്പെട്ട കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും മേ​ല​ധി​കാ​രി​ക​ളും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ജി​ല്ലാ ക​ള​ക്ട​റും ആ​ർ​ഡി​ഒ​യും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Related posts