നടി സരയു നവംബറില്‍ വിവാഹിതയാകും. അസോസിയേറ്റ് ഡറക്ടറായ സനല്‍ വി ദേവാണ് സരയുവിനെ വിവാഹം കഴിക്കുന്നത്. ഏപ്രില്‍ നാലിന് എറണാകുളം തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. 2006ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 2008ല്‍ പുറത്തിറ ങ്ങിയ കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ രമേഷ് പിഷാരടിക്കൊപ്പം നായികയായും അഭിനയിച്ചു. 35ലധികം ചിത്രങ്ങളില്‍ നായിയകയും സഹനടിയുമായി അഭിനയിച്ച സരയു ഒടുവില്‍ അഭിനയിച്ച ചിത്രം സോള്‍ട്ട് മാംഗോ ട്രീയാണ്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി സനല്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.
സരയുവിന്റെ വിവാഹം നവംബറില്‍; സനല്‍ വി ദേവാണു വരന്
