അനൂപ് ജേക്കബിന് കെട്ടിവയ്ക്കാനുള്ള തുക ഓട്ടോതൊഴിലാളികള്‍ നല്‍കി

EKM-ANOOPപിറവം: യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക പിറവം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കി. സ്റ്റാന്‍ഡില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഡ്രൈവറായ അജി ചാക്കോ തുക സ്ഥാനാര്‍ഥിക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, ഐഷ മാധവന്‍, രാജു പാണാലിക്കല്‍, അരുണ്‍ കല്ലറയ്ക്കല്‍, മെബിന്‍ ബേബി, ജില്‍സ് പെരിയപ്പുറം, ജയ സതീഷ് മോഹനന്‍, സിജു ഇല്ലിക്കമുക്കട തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ജനപ്രതിനിധികളുടെയും മുന്‍ പഞ്ചായത്തംഗങ്ങളുടെയും സംഗമം യുഡിഎഫ് നിയോജമണ്ഡലം ചെയര്‍മാന്‍ എം.പി. പൗലോസ് നിര്‍വഹിച്ചു. ഏലിയാസ് മങ്കിടി, സാബു കെ. ജേക്കബ്, റീസ് പുത്തന്‍വീട്ടില്‍, വിന്‍സണ്‍ കെ. ജോണ്‍, സുനില്‍ എടപ്പലക്കാട്ട്, ബിജു മ്യാലില്‍, എ.കെ. റഫീക്ക്, കെ.എം. ജോര്‍ജ്, കെ.വി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു. തിരുമാറാടി, ആമ്പല്ലൂര്‍, ഇടയ്ക്കാട്ടുവയല്‍, മണീട് എന്നിവിടങ്ങളില്‍ നടന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിയോഗങ്ങളില്‍ ജെയ്‌സണ്‍ ജോസഫ്, സാജു മടക്കാലില്‍, ജോസഫ് ബാബു, സെയ്ദ് മുടക്കാലില്‍, പ്രിന്‍സ് കാലായില്‍, സോജന്‍ ജോസഫ്, കെ.എ. റഫീക്ക്, കെ.ജെ. ജോസഫ്, ജെസി പീറ്റര്‍, പി.ജി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts