വേലന്താവളം ചുണ്ണാമ്പുകല്‍തോട്ടില്‍ 120 കുടുംബങ്ങള്‍ക്കു കുടിവെള്ളമില്ല

PKD-KUDIVELLAMചിറ്റൂര്‍: വേലന്താവളം ചുണ്ണാമ്പുകല്‍തോട്ടില്‍ 120 കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ വലയുന്നതായി പരാതി. രണ്ടുദിവസത്തിലൊരിക്കലാണ് ലോറിവെള്ളം വിതരണം ചെയ്യുന്നത്. രാവില കുടങ്ങള്‍നിരത്തി ലോറി വെള്ളത്തിനായി വൈകുന്നേരംവരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ദിവസേന ഒരേസമയത്ത് ജലവിതരണം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ രണ്ടുദിവസമായി വെള്ളം എത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

നാമമാത്ര കിണറുകളും കുളങ്ങളും വരണ്ടനിലയിലുമാണ്. കന്നുകാലികള്‍ക്ക് ദാഹജലത്തിനും ശുചീകരണത്തിനുപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. വീട്ടിലുള്ളവര്‍ പണി ഒഴിവാക്കി ദൂരെദിക്കുകളില്‍നിന്നും വെള്ളം ശേഖരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയുംവേഗം ലോറിവെള്ളം നിശ്ചിതസമയത്ത് എത്തിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Related posts