വണ്ടിപ്പെരിയാർ: ആറു വർഷങ്ങൾക്കു മുന്‍പ് പോക്സോ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.
തമിഴ്നാട് വീരപാണ്ടി സ്വദേശി അരുണ്‍ (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽനിന്നു പിടികൂടിയത്. 2019ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുണ്‍. ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു.
പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിനു ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിന്റെയുംകൂടി സഹായത്തോടെ പിടികൂടുകയായിരുന്നു.
പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

