ഉദ്ഘാടന പൊതുവേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ള നടിയാണ് അന്ന രാജന്. താരത്തിന്റേതായ പല വീഡിയോകളും സോവിയല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റേതെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്.
തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം. വെള്ള സില്‍ക്ക് സാരിയും ബ്ലൗസും ധരിച്ച് ഉദ്ഘാടന വേദിയില്‍ എത്തിയ അന്ന രാജന്റെ വിഡിയോ ആണ് റീ എഡിറ്റ് ചെയ്ത് ശരീരം വളരെയധികം വികലമാക്കി ചിത്രീകരിച്ചിരിക്കുന്നത്. താന്‍ ഇങ്ങനെയല്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു.
‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനല്‍ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകള്‍ പ്രചരിപ്പിക്കരുത് എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റില്‍ അന്നാ രാജന് കുറിച്ചത്. തന്റെ എഡിറ്റ് ചെയ്ത വിഡിയോയുടെ സ്ക്രീന്‍ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
ഇതാണ് യഥാര്‍ഥ ഞാന്‍ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും അന്ന രാജന് സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് താരങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ അതിനെതിരേ അന്ന നടത്തിയ ശക്തമായ പ്രതികരണത്തിനു നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.
ലിച്ചി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നടി അന്ന രാജന് ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തര വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് കമന്റ് ബോക്സുകളില്‍ നിറയാറുള്ളത്. ശരീരത്തെ എടുത്തുകാണിക്കുന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് കൂടുതലും. ഈ കമന്റുകള്‍ പലപ്പോഴും ബോഡി ഷെയ്മിംഗ് എന്ന നിലയിലേക്കു മാറാറുമുണ്ട്.