കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച സംഭവം വിവാദത്തിലേക്ക്.
സംഭവത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
നീതിപീഠത്തിന്റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പരാതി നല്കി.
അഭിഭാഷക പരിഷത്തിന്റെ നിയമ ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് ഇന്നലെ ഗവര്‍ണര്‍ എത്തിയത്. വേദിയില്‍ ഭാരതാംബയുടേയും അംബേദ്കറിന്റേയും ചിത്രങ്ങള്‍ ഹാരമണിയിച്ച് ദീപം തെളിച്ചു വച്ചിരുന്നു.

