പ്ര​വൃ​ത്തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ; മേ​യ്ദി​ന​ത്തി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പ്പാ​സ് റോ​ഡ് പ​ണി

മാ​ഹി: മേ​യ്ദി​ന​ത്തി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി മു​റ​പോ​ലെ ന​ട​ന്നു. കോ​പ്പാ​ലം റോ​ഡി​നു മേ​ൽ​പ്പാ​ലം പ​ണി​യു​ന്ന​തി​നു​ള്ള ക​മ്പി​കെ​ട്ട​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ണ്ടി​ക്ക​ൽ, പ​ള്ളൂ​ർ റോ​ഡു​ക​ൾ​ക്കു​ള്ള മേ​ൽ​പ്പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി. അ​തി​നി​ടെ വേ​ന​ൽ​മ​ഴ കാ​ര​ണം പാ​ത​യി​ൽ മ​ണ്ണു​നി​റ​യ്ക്കു​ന്ന ജോ​ലി ത​ത്ക്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ലി​യ​വെ​ളി​ച്ച​ത്തു നി​ന്നാ​ണു 15 ഓ​ളം ടോ​റ​സ് വ​ണ്ടി​ക​ൾ പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ മ​ണ്ണ് എ​ത്തി​ക്കു​ന്ന​ത്. വേ​ന​ൽ മ​ഴ തു​ട​രെ പെ​യ്യു​ന്ന​തി​നാ​ൽ ലോ​റി​ക​ൾ അ​മ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ മ​ണ്ണി​ട​ൽ പ്ര​വൃ​ത്തി ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും എ​ട​യാ​ർ ക്വാ​റി​യി​ൽ നി​ന്നും ക​രി​ങ്ക​ൽ ചീ​ളു​ക​ൾ എ​ത്തി​ച്ചു നി​ര​പ്പാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​തു​വി​രി​ക്കു​ന്ന പ​ണി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2020 ൽ ​ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​നാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണു പാ​ത​യു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​രു​വ​ശ​വു​മു​ള്ള അ​രി​കു​ഭി​ത്തി കെ​ട്ട​ലും ഡെ​യി​നേ​ജു​ക​ളു​ടേ​യും പ​ണി ന​ട​ന്നു വ​രി​ക​യാ​ണ്. മു​ഴ​പ്പി​ല​ങ്ങാ​ട് മു​ത​ൽ അ​ഴി​യൂ​ർ വ​രെ 18 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 45 മീ​റ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി പാ​ത​യാ​ണു പു​തി​യ ബൈ​പ്പാ​സ്-​പെ​രു​മ്പാ​വൂ​രി​ലെ ഇ.​കെ.​കെ.​ക​മ്പ​നി​ക്കാ​ണു പാ​ത​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല.

Related posts