തൃ​ശൂ​ർ–കു​റ്റി​പ്പു​റം സം​സ്ഥാ​നപാ​ത​യി​ൽ നിയന്ത്രണം വിട്ട്  ബ​സ് മ​റിഞ്ഞു; അപകടത്തിൽ 18 പേർക്ക് പരിക്ക്

കൈ​പ്പ​റ​മ്പ് (തൃശൂർ): തൃ​ശൂ​ർ – കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ കൈ​പ്പ​റ​മ്പിനു സമീപം ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 18 പേ​ർ​ക്ക് പ​രി​ക്ക്. പാ​വ​റ​ട്ടി​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​സ​സ് എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ – കു​ന്നം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ ഏ​ഴാം​ക​ല്ല് സെ​ന്‍റ​റി​നു സ​മീ​പ​മാ​ണ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. തൊ​ട്ടു​മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​തോ​ടെ​യാ​ണ് ബ​സ് ഡ്രൈ​വ​ര്‍​ക്കും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ ബ​സ് മ​ര​ത്തി​ലും കാ​ർ പാ​ല​ത്തി​ലും ഇ​ടി​ച്ചു. തു​ട​ർ​ന്ന് ബ​സ് ന​ടു​റോ​ഡി​ല്‍ കു​റു​കെ മ​റി​യു​ക യാ​യി​രു​ന്നു.

ബ​സ് ഡ്രൈ​വ​ർ ഹ​സ​ൻ(51), ക​ണ്ട​ക്ട​ർ ഷാ​ഹു​ൽ(46), മ​റ്റം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് കു​മാ​ർ(51), രാ​മ​കൃ​ഷ്ണ​ൻ(62) മ​ക​ൻ ദീ​പു(22) മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ശ​ങ്ക​ര​ൻ​കു​ട്ടി(68), ജ​ലീ​ൽ(63), കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി ഗോ​പി​നാ​ഥ്(68), തു​വ്വാ​നൂ​ർ ചി​റ​പ്പ​റ​മ്പ് സ്വ​ദേ​ശി സ​തീ​ഷ്(37), പു​തു​ശ്ശേ​രി സ്വ​ദേ​ശി ആ​ന​ന്ദ്കു​മാ​ർ(60), അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സി​ക്ക​ന്ദ​ർ(40), പ​ഞ്ച​നാ​യ്ക്ക്(30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ക്ട്സ് കേ​ച്ചേ​രി പ​റ​പ്പൂ​ർ ബ്രാ​ഞ്ചു​ക​ളു​ടെ ആം​ബു​ല​ൻ​സു​ക​ളി​ൽ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ -കു​ന്നം​കു​ളം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പേ​രാ​മം​ഗ​ലം പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് ഉ​യ​ർ​ത്തി മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment