സിനിമയില്‍ വന്നതിനുശേഷമാണ് ഒരു വ്യക്തി എന്ന നിലയില്‍ എന്റെ സ്വഭാവം മാറിയത്. ഒരുപാടു മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്കൂളിലെ ഏറ്റവും സൈലന്റായ കുട്ടിയായിരുന്നു ഞാന്‍, ബാക്ക് ബഞ്ചിലായിരുന്നു സ്ഥിരം. ക്ലാസില്‍ ഉണ്ടോയെന്ന് നോക്കിയാല്‍ കാണാം എന്നേ ഉള്ളൂ. സംസാരം കുറവ്.
ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എന്നെ അറിയാവുന്നവര്‍ക്ക് അദ്ഭുതമായിരുന്നു. ഇവള് സിനിമയിലോ, അഭിനയിക്കുമോ എന്നെല്ലാം അതിശയത്തോടെയാണു കണ്ടിരുന്നത്. എനിക്കും അതേ അതിശയം തന്നെയായിരുന്നു. ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നു, സിനിമയ്ക്കൊപ്പം സഞ്ചരിച്ചു.
പത്താം ക്ലാസ് പഠിക്കുന്നത് ഡിസ്റ്റന്‍ഡ് ആയാണ്. പിന്നീട് ബിരുദവുമെടുത്തു. എന്റെ ലോകം മുഴുവന്‍ സിനിമയായിരുന്നു. ഒരുപാടുപേരെ കാണാന്‍ പറ്റി, പല ഭാഷകളില്‍ ജോലി ചെയ്തു, ആ സ്നേഹം ലഭിച്ചു. അതെല്ലാം വലിയ അനുഗ്രഹങ്ങളാണ്. -ഹണിറോസ്

