വേ​ഫ​റ​ര്‍ ഫി​ലിം​സി​ന്‍റെ പേ​രി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച്: അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദി​നി​ല്‍ ബാ​ബു അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ​ഫ​റ​ര്‍ ഫി​ലിം​സി​ന്‍റെ പേ​രി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച് ന​ട​ത്തി​യ കേ​സി​ല്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദി​നി​ല്‍ ബാ​ബു അ​റ​സ്റ്റി​ല്‍.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് എ​സ്എ​ച്ച്ഒ പി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ദി​നി​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

വേ​ഫ​റ​ര്‍ ഫി​ലിം​സി​ന്‍റെ പേ​ര് പ​റ​ഞ്ഞ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ഹ​ണി ട്രാ​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് ദി​നി​ല്‍ ബാ​ബു​വി​ന്‍റെ മൊ​ഴി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment