നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1.13 കോടി രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്നലെ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് ആദ്യം പിടിയിലായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളുടേയും താഴെ അതിവിദഗ്ധമായി ഒട്ടിച്ചു ചേർത്ത ശേഷം സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂ അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. രണ്ടാമത്തെ സംഭവത്തിൽ 35 ലക്ഷം രൂപ വിലവരുന്ന 912 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. സ്വർണ മിശ്രിതം നാല് കാപ് സ്വൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തുവാൻ ശ്രമിച്ചത്. ഇതിൽ 775.20 ഗ്രാം ശരിയായ…
Read MoreCategory: Kochi
എറണാകുളം ഗിരിനഗറിൽ യുവതിയെ കൊന്ന് മൃതദേഹം; ബാഗിൽ ഒളിപ്പിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ
കൊച്ചി: എറണാകുളം ഗിരിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയുടെ മൃതദേഹം പ്ലാസിക് കവറിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ച നിലയിൽ മുറിയിൽ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഭർത്താവ് സംഭവത്തെ തുടർന്ന് ഒളിവിലാണ്. മഹാരാഷ്ട്ര സ്വദേശി റാം ബഹദൂർ ബിസ്ത്തിന്റെ ഭാര്യ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഏകദേശം മുപ്പതിനും നാൽപതിനും ഇടയ്ക്ക് പ്രായം വരും. ദന്പതികളുടെ പേരുകളിൽ അവ്യക്തതയുണ്ടെന്നും വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് സംശയിക്കുന്നതായും ഡിസിപി എസ്. ശശിധരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുടമയായ സ്ത്രീ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബാഗിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആദ്യം തുണിയിൽ പൊതിഞ്ഞ് പിന്നീട് പുതപ്പിലും പ്ലാസ്റ്റിക് ബാഗിൽ വീണ്ടും പുതപ്പിലും പൊതിഞ്ഞ് ശേഷമാണ് പ്ലാസ്റ്റിക് ബാഗിലാക്കിയിരിക്കുന്നത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ…
Read Moreവ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുന്നു! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി യുവാവ്
പറവൂർ: അഴിമതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജോയിന്റ് ആർടി ഓഫീസിലെ ഒരു എംവിഐയുടെ നേതൃത്വത്തിൽ തന്നേയും തന്റെ പിതാവ് 45 വർഷത്തിലധികമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിനേയും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി നൽകി. തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുകയാണെന്ന് മിനി ഡ്രൈവിംഗ് സ്കൂൾ ഉടമ എൻ.വി. ജോയിയുടെ മകൻ മിഥുൻജോയ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ട്രാൻസ്പോർട്ട് കമ്മീഷണർ, സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ജില്ല കളക്ടർ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിഥുൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാലു മാസം മുൻപു വിജിലൻസിനും ട്രാൻസ്പോർട്ട് മേധാവികൾക്കും വേറെയും പരാതി നൽകിയിരുന്നു. എന്നാൽ ന്യൂനതകൾ ഉണ്ടായതു…
Read Moreഇലന്തൂർ ഇരട്ട നരബലി കേസ്; നുണ പരിശോധനയ്ക്ക് സാഹചര്യമില്ല; പ്രതികളെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം വേണ്ടെന്ന് കോടതി
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ട സാഹചര്യമില്ലെന്നു പോലീസ്. ഇയാൾ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇടയ്ക്ക് വിമുഖത കാണിക്കുന്നുണ്ടെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് നിർണായകമായ പല വിവരം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം രണ്ടാം പ്രതി ഭഗവൽ സിംഗും മൂന്നാം പ്രതി ഭാര്യ ലൈലയും പലപ്പോഴും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. തിങ്കളാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ഇതിനുള്ളിൽ പ്രതികളിൽനിന്ന് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യൽ ഇന്നും തുടരും. റിവിഷൻഹർജി തള്ളി12 ദിവസം പോലീസ് കസ്റ്റഡിയിൽ വിടാനുള്ള എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിംഗ്,…
Read Moreടൈറ്റാനിക് ബിജുവും സംഘവും കട കുത്തിത്തുറന്ന് മോഷ്ടിച്ചത് ഇരുനൂറ്റിയമ്പത് കാമറകൾ; തുരുത്തിൽ ഒളിച്ച സേതുമാധവനും കുടങ്ങി
കൊച്ചി: എറണാകുളം എംജി റോഡിലെ കാമറ കട കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന 250ഓളം കാമറകൾ മോഷ്ടിച്ച കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ രണ്ടാം പ്രതിയായ അരൂർ സ്വദേശി സേതുരാജി(54)നെ കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരൂർ കാക്കത്തുരുത്ത് ദ്വീപിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ടൈറ്റാനിക് ബിജു എന്ന മുഹമ്മദ് ഷമീർ (42), മൂന്നാം പ്രതി നോർത്ത് പറവൂർ സ്വദേശി എൻ.എസ്. സുൽഫിക്കർ (32), നാലാം പ്രതി മട്ടാഞ്ചേരി സ്വദേശി പി.എൻ. നൗഫൽ (27) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ മുന്‍പും പല കേസുകളിലും പ്രതികളാണെന്ന് പോലീസ്…
Read Moreഇലന്തൂർ ഇരട്ട നരബലിക്കേസ്; സ്ത്രീകളുടെ മാംസം കൊച്ചിയിലെത്തിച്ചോ? പോലീസ് കസ്റ്റഡി റദ്ദാക്കാൻ പ്രതികൾ കോടതിയിലേക്ക്
കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ മാംസം മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നുവെന്ന സൂചനയുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ കൊച്ചിയിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. ഈ ഹോട്ടലിൽനിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും കൂട്ടു പ്രതികളായ ഭഗവൽ സിംഗ്, ലൈല എന്നിവരോട് പറഞ്ഞിരുന്നതായി അവർ മൊഴി നൽകിയിട്ടുണ്ട്. മനുഷ്യ മാംസം വാങ്ങാൻ ബംഗളൂരുവിൽനിന്ന് ആളു വരുമെന്നാണ് ഷാഫി പറഞ്ഞിരുന്നത്. എന്നാൽ അവർ എത്താതിരുന്നതിനെത്തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാമെന്നു പറഞ്ഞ് ഷാഫി കൊണ്ടുപോയെന്നാണ് ദന്പതികൾ മൊഴി നൽകിയത്. പോലീസ് കസ്റ്റഡി റദ്ദാക്കാൻ പ്രതികൾ കോടതിയിലേക്ക്നരബലിക്കേസിൽ 12 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തു…
Read Moreഗൂഢാലോചന നടത്തി; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരേ കേസ്
കൊച്ചി: ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിലാണ് കേസ്. എറണാകുളം സിജഐം കോടതിയുടെ നിർദേശത്തെത്തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിട്ടുള്ളത്. വീണ ജോർജടക്കം എട്ടുപേർക്കെതിരെയാണ് കേസ്.സഹപ്രവർത്തകയുടെ പരാതിയിൽ ക്രൈം നന്ദകുമാർ മുന്‍പ് അറസ്റ്റിലായിരുന്നു. ഓഫീസിൽ വച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾക്ക് നിർബന്ധിച്ചെന്നുമായിരുന്നു ഇയാൾക്കെതിരായ പരാതി. ഇതിന് പിന്നിൽ മന്ത്രിയുടെ ഗൂഡാലോചനയുണ്ടെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാജോർജിനെതിരേ മോശം പരാമർശം നടത്തിയ കേസിലും ക്രൈം നന്ദകുമാർ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.
Read Moreലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ; സെഷൻസ് കോടതിയുടെ ചില പരാമർശങ്ങൾ നീക്കി ഹൈക്കോടതി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയായ ദളിത് യുവതിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ആണ് നീക്കിയത്. 2020 ഫെബ്രുവരി എട്ടിനു നടന്ന ക്യാന്പിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുന്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു.
Read Moreവെറും രണ്ടുരൂപ മാത്രം! എഴുതിയത് രണ്ട് മണിക്കൂറിൽ മാഞ്ഞുപോകും; ചൈനീസ് നിർമിത റീഫിൽ വിപണിയിൽ വ്യാപകം; പക്ഷേ…
മൂവാറ്റുപുഴ: കടലാസിൽ എഴുതിയതു രണ്ടുമണിക്കൂറിനുള്ളില്‍ മാഞ്ഞുപോകുന്ന ചൈനീസ് നിർമിത റീഫില്‍ വിപണിയില്‍ വ്യാപകം. ഇതു വലിയ തട്ടിപ്പുകള്‍ക്കും ക്രമക്കേടുകള്‍ക്കും കാരണമാകാന്‍ സാധ്യതയേറെയാണെന്ന് ആക്ഷേപം. വെറും രണ്ടുരൂപ മാത്രം വിലയുള്ള റീഫില്ലുകൊണ്ട് എഴുതിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാഞ്ഞുപോകും. പ്രധാന ഇടപാടുകള്‍ നടത്തുന്നതിനിടെ എഴുതിയതു മാഞ്ഞുപോയാല്‍ പിന്നീട് ആര്‍ക്കും എഴുതിച്ചേര്‍ക്കാം. അധികൃതര്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷകസംരക്ഷണ സമിതി ജനറല്‍ കണ്‍വീനറുമായ കെ.പി. ഏലിയാസ് ആവശ്യപ്പെട്ടു.
Read Moreജീവിതവും താമസവും ഭക്ഷണവും പോലീസുകാർക്കൊപ്പം ! കസ്ബനെ കാണാൻ സ്ഥലം മാറി പോകുന്ന അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽ കൂടിയെത്തി
പള്ളുരുത്തി: മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽനിന്ന് സ്ഥലം മാറി പോകുന്ന വി.ജി. രവീന്ദ്രനാഥ് കസ്ബനെ കാണാൻ ഒരിക്കൽ കൂടി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി. കസ്ബൻ എന്നത് നാളുകളായി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ അന്തേവാസിയായ നായയാണ്. സ്റ്റേഷനിലെ പോലീസുകാർക്കൊപ്പം ജീവിതവും താമസവും ഭക്ഷണവും ഇവിടെ തന്നെ. പള്ളുരുത്തി കസ്ബ സ്റ്റേഷനായതുകൊണ്ട് സ്റ്റേഷനിൽ എത്തിയ കാലം മുതൽ കസ്ബൻ എന്നാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിളിക്കുന്നത്. ഒരു വർഷക്കാലമായി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായിരുന്ന രവീന്ദ്രനാഥുമായി വലിയ ചങ്ങാത്തത്തിലായിരുന്നു കസ്ബൻ. മനുഷ്യനോടായാലും മുഗത്തിനോടായാലും നമ്മൾ എന്ത് നല്കുന്നു, അത് നമുക്ക് തിരിച്ചു ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറയുന്നു. സ്ഥലം മാറിപ്പോയാലും കസ്ബനെ കാണാൻ ഇടക്ക് ഞാൻ ഇവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read More