കോട്ടയം: വഴിയാത്രക്കാരനായ യുവാവിനെ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ചു. ഇന്നലെ രാത്രി 9.30ന് വേളൂര്‍ പാറോച്ചാല്‍ ബോട്ട് ജെട്ടിയ്ക്കു സമീപമാണു സംഭവം. കുടുംബ വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ‘മുന്ന’ എന്ന പേരിൽ കുപ്രസിദ്ധനായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സൂചനകളുണ്ട്. അടിയേറ്റു നിലത്തുവീണ യുവാവിനെ സമീപവാസികളെത്തിയാണ് എഴുന്നേല്‍പ്പിച്ചത്. ബൈക്കിലെത്തിയ അക്രമികള്‍ കഞ്ചാവ് വില്പനക്കാരും ഗുണ്ടാസംഘത്തില്പ്പെട്ടവരുമാണെന്നു നാട്ടുകാർ പറയുന്നു. കഞ്ചാവ് വില്പനനയ്ക്കുശേഷം മടങ്ങുന്പോൾ വഴിയാത്രാക്കാര്ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷമാണു യാത്രക്കാരനെ ആക്രമിച്ചത്. പാറോച്ചാല്‍ ബൈപ്പാസിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത മദ്യം, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. പാടശേഖരത്തിന്റെ വിവിധ സ്ഥലങ്ങളാണ് അക്രമികളുടെ താവളം. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read MoreCategory: Kottayam
ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ്: അപകടഭീഷണിയായി ബസ് സ്റ്റാൻഡ് കവാടത്തിലെ സ്ലാബുകൾ
പൊൻകുന്നം: ദേശീയപാതയിൽ നിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ. ഇളകിയ സ്ലാബുകൾ എത്രയും വേഗം ഉറപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. സ്ലാബുകൾ ഇളകി മാറിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
Read Moreപെണ്‍കുട്ടികളെ കമന്റടിച്ചു; എസ്എഫ്ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു; സംഭവം അറിഞ്ഞെത്തിയ എസ്ഐക്കും കിട്ടി കുട്ടിനേതാക്കളുടെ മർദനം
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. കോളജില്‍ നിന്നു തുടങ്ങിയ സംഘര്‍ഷം പത്തനംതിട്ട ടൗണിലേക്കും നീണ്ടു. തടയാനെത്തിയ എസ്ഐക്ക് പരുക്ക്. പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചവർ അവിടെയും സംഘർഷമുണ്ടാക്കി. പോലീസിനെ അസഭ്യം പറയുകയും ചെയ്തു. കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. കോളജിലെ തന്നെ വിദ്യാർഥികളായ ഒരു സംഘം ഇവിടെയെത്തി ഇവരെ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് കൂട്ട അടി നടന്നു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസുമായി…
Read Moreസഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്കാന് വിധി
കോട്ടാങ്ങല്‍: വായ്പൂര് സഹകരണ ബാങ്കില്‍ നിന്നു വിരമിച്ച പി.സി. മാത്യുവിന്റെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പലിശ സഹിതം നല്കാന് കേരള കോ ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവായി. ബാങ്ക് നല്കിയ 23 സ്വര്‍ണപ്പണയ വായ്പയിന്മേല് മുന്‍ സെക്രട്ടറിയുടെ ആനുകൂല്യങ്ങള്‍ വക കൊള്ളിച്ച ബാങ്ക് നടപടി അസാധുവാക്കിക്കൊണ്ടാണ് ട്രിബ്യൂണല്‍ ഉത്തരവുണ്ടായത്. ഇതനുസരിച്ച് ലീവ് സറണ്ടര്‍ ഉള്‍പ്പെടെ 670024 രൂപയ്ക്കും 2014 ഡിസംബര്‍ മുതല്‍ തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി തുകയ്ക്കും 15 ശതമാനം പലിശയും കോടതിച്ചെലവുകളും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ബാങ്ക് മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മുമ്പാകെ നല്കിയ ആര്ബിട്രേഷന് കേസില്‍ ലഭിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ബാങ്ക് ഭരണസമിതിയംഗങ്ങളെയും സെക്രട്ടറിയെയും ഉള്‍പ്പെടെ പ്രതികളാക്കി പി.സി. മാത്യു നല്കിയ അപ്പീലിലാണ് വിധി. ആര്ബിറ്റേറ്ററുടെ മുന്‍ ഉത്തരവ് അസാധുവാക്കുകയും കോടതിച്ചെലവായ 25000 രൂപയും ആനുകൂല്യങ്ങളുടെ പലിശ 15 ശതമാനമായി കണക്കാക്കി കേസിലെ…
Read Moreറൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വി. ശിവൻകുട്ടി
കോട്ടയം: കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുമുള്ള കൂട്ടായ ശ്രമത്തിന്റെ ചുവടുവയ്പ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി തുടക്കം കുറിച്ച റൈസിംഗ് സ്റ്റാർസ് പദ്ധതി കായികതാരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…. കേരള ഒളിമ്പിക് അസോസിയേഷന്റേയും കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ റൈസിംഗ് സ്റ്റാർസ് സ്പോർട്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിലെ കായിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചും…
Read Moreനവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: ഡിസിസിയുടെ കളക്ടറേറ്റ് മാർച്ച് 26ന്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26നു രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. പത്തിന് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്ന നടപടി കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും ഡിസിസി കുറ്റപ്പെടുത്തി.
Read Moreകോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും; നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു
കോട്ടയം: കോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും. കടല്‍വിഭവങ്ങളുടെ രുചിയുമായി നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു. നാഗമ്പടം മുനിസിപ്പല്‍ പാര്ക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടല്‍വിഭവ റസ്റ്ററന്റാണിത്. ഫിഷ് ഗാലക്സി എന്ന പേരില്‍ ഒരുങ്ങുന്ന ഇതിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തില്‍ ഭക്ഷണശാലകള്ക്കായുള്ള കാബിനുകള്‍ നിര്‍മിച്ചു കഴിഞ്ഞു. അടുക്കളയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.2000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വാഹനപാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അക്വേറിയം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാഗമ്പടത്ത് ഫിഷ് ഗാലക്സി എന്ന പേരില്‍ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയും…
Read Moreകോവിഡ് കാലയളവില്‍ നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കണം: ഹൈറേഞ്ച് സെക്ടറിലേക്കു രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണം; നിവേദനവുമായി യാത്രക്കാർ
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തില്‍ നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ യാത്രക്കാരും സംഘടനകളും ഒട്ടേറെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. കോവിഡ് കാലയളവില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്നും കോയമ്പൂര്‍, ബംഗളൂരു, മധുര, പഴനി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഹൈറേഞ്ച് സെക്ടറിലേക്കു രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണമെന്നുള്ള ദീര്‍ഘകാലമായി ഉയരുന്ന ആവശ്യങ്ങളും നിവേദനമായി ലഭിച്ചു. യാത്രക്കാരില്‍നിന്നു സമാഹരിച്ച നിവേദനങ്ങൾ ബസ് പാസഞ്ചേഴ്സ് ഫോറം കണ്‍വീനര്‍ പ്രഫ. വി. രാജ്മോഹന്‍ നായര്‍ ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന് കൈമാറി. ജോണ്‍ മാത്യു മൂലയില്‍, ജോര്‍ജ് മാത്യു, ബെന്നി സി. ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. ലഭിച്ച നിവേദനങ്ങളെല്ലാം ഗതാഗതമന്ത്രിക്കു കൈമാറും.
Read Moreകെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ച് 10 പേര്‍ക്കു പരിക്ക്
ഇടുക്കി: പാബ്ലയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. നേര്യമംഗലം -പൈനാവ് റോഡില്‍ പാംബ്ല കെഎസ്ഇബി കോളനി ഭാഗത്ത് ഇന്നു പുലര്‍ച്ചെ 1.15 ഓടെയാണ് അപകടം. എറണാകുളത്തു നിന്നും നെടുങ്കണ്ടത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആറു പേരെ ഇടുക്കി മെഡിക്കല്‍ കോളജിലും നാലു പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് അടിമാലി -നേര്യമംഗലം റോഡില്‍ വാളറയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
Read Moreനവീൻ ബാബുവിന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി ആയിരങ്ങൾ; കത്തിത്തീർന്ന ചിതയ്ക്കരികിൽ തിരിഞ്ഞുനോക്കാൻ കരുത്തില്ലാതെ സഹപ്രവർത്തകർ
പത്തനംതിട്ട : കാരുവള്ളിൽ വീട്ടിലെക്ക് ഇന്നലെയും ഇന്നുമെല്ലാം ജീവിതത്തിന്റെ നാനാതുറയിലുള്ള നിരവധിപേരാണ് എത്തി കൊണ്ടിരിക്കുന്നത്. നവീൻ ബാബുവിനെ നേരിട്ട് അറിയുന്നവരും കേട്ടറിഞ്ഞവരും എല്ലാം ഈ കൂട്ടത്തിലുണ്ട്. ആശ്വാസവാക്കുകളുമായെത്തിയ പലർക്കും പലതും പറഞ്ഞ് മുഴുവിപ്പിക്കാനായില്ല അത്രകണ്ട് ദുഃഖം തളകെട്ടി നിൽക്കുകയാണ് ഇവിടെ. എന്ത് പറയണം എന്നറിയാതെ പലരും മടങ്ങി. വന്നവരുടെയും മുഖത്ത് തങ്ങളുടെ കുടുംബത്തിലെ ഒരംഗംനഷ്ടപ്പെട്ടതുപോലെയുള്ള ദുഃഖം മാത്രം. കത്തിത്തീർന്ന ചിതയ്ക്കരികിൽ എത്തിയ സഹപ്രവർത്തകരിൽ പലരും ഒന്നുകൂടി തിരിഞ്ഞുനോക്കാൻ കരുത്തില്ലാതെയാണ് മടങ്ങിയത്. എഡിഎം. നവീൻബാബുവിന്റെ നന്മകൾ നാട് നെഞ്ചോട് ചേർത്തതിന്റെ ആഴം ഇവിടത്തെ ഒരോ കാഴ്കളിലും നിറഞ്ഞു നിൽക്കുന്നു..നവീനിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്നും കരകയറാൻ ഭാര്യ മഞ്ജുഷയ്ക്കും പെൺമക്കൾക്കും സാധിച്ചിട്ടില്ല. നാട്ടിലേക്കെത്തുന്ന അച്ഛനെ സ്വീകരിക്കാൻ സന്തോഷത്തോടെ റെയിൽവേ സ്റ്റേഷനിലേക്കുപോയ മക്കൾ ഇന്ന് കരഞ്ഞ് തളർന്ന മുഖവുമായി വരുന്നവരോട് സംസാരിക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മലയാലപ്പുഴയിലെത്തി കുടുംബത്തെ…
Read More