കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. അതിരമ്പുഴ സ്വദേശിയാണു ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്എച്ച്ഒ അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനു മൂലേടത്തായിരുന്നു സംഭവം. ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കുപോകുകയായിരുന്ന വിദ്യാർഥിനിയെ, കാറില്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്താണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നുപോയ പെൺകുട്ടി വീട്ടിലേക്കോടിരക്ഷപ്പെട്ടു. തുടർന്നു കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read MoreCategory: Kottayam
കാര്‍ വില്പനയ്ക്ക്: ഓണ്‍ലൈന്‍ പരസ്യം നല്കി കബളിപ്പിച്ചു; യുവാവ് അറസ്റ്റില്‍
അടൂര്‍: കാര്‍ വില്പനയ്ക്കുണ്ടെന്നു പറഞ്ഞ് ഓണ്‍ലൈന്‍ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ച യുവാവ് പിടിയില്‍. അടൂര്‍ തെങ്ങുംതാര ബിനു ഭവനില്‍ അറസ്റ്റ് ചെയ്തത്. നന്ദു കൃഷ്ണന്റെ സുഹൃത്തായിരുന്ന റൂബിന് തോമസിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ സുഹൃത്തായ അരുണിന്റെ കാറിന്റെ ഗ്ലാസ് തല്ലി പൊട്ടിക്കുകയും ചെയ്തെന്ന റൂബിന് തോമസിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി കാര്‍ വില്പനയ്ക്കെന്ന പരസ്യം നല്കി 65000 രൂപ വാങ്ങി വാഹനം നല്‍കാതെ കബളിപ്പിച്ചെന്ന പരാതി ചേര്‍ത്തല സ്വദേശി ഫസലും നല്കി. കൂടാതെ മറ്റൊരു അടിപിടി സംഭവത്തിലും ഉള്‍പ്പടെ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് നന്ദു കൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreവേഗം പോന്നോളു..! വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു: സഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം വീണ്ടും തുറന്നു. ഇന്നലെയാണ് പാലം സന്ദർശകർക്കായി തുറന്നുനൽകിയത്. ഇന്നലെ മാത്രം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറി ദൂരക്കാഴ്ച ആസ്വദിച്ചത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാൻഡി ലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുടെയും ഗ്ലാസ് ബ്രിഡ്ജിന്റെയും പ്രവർത്തനം ജൂണ്‍ ഒന്നുമുതൽ നിർത്തിവയ്ക്കുകയായിരുന്നു. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരു സമയം 15 പേരെ മാത്രമേ പാലത്തിൽ കയറാൻ അനുവദിക്കുകയുള്ളൂ. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം…
Read Moreലാവ്ലിന് കേസ് എങ്ങുമെത്താത്തതിന്റെ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ഷിബു ബേബി ജോണ്‍
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് ഇതുവരെയും എങ്ങുമെത്താത്തത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, തൃശൂര്‍ പൂരം കലക്കിയതിനെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, കുര്യന് ജോയി, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, നാട്ടകം സുരേഷ്, ജെയ്സണ്‍ ജോസഫ്, ടോമി വേദഗിരി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, മദന്‍ ലാല്‍, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ്പ് ജോസഫ്, കെ.എഫ്. വര്‍ഗീസ്, റഫീഖ് മണിമല, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, പി.എ. സലീം, സാജു…
Read Moreഡോ. വന്ദന ദാസ് സ്മാരക മെഡിക്കല്‍ ക്ലിനിക് പത്തിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പത്തിന് നടക്കും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. മോഹനന് കുന്നുമ്മല്‍, അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ,…
Read Moreവാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം; അപകടം മകളുടെ വിവാഹ സത്കാരച്ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോൾ
പൊൻകുന്നം: കെകെ റോഡ് വാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ: സ്കൂൾ പ്രഥമ അധ്യാപിക ഷീനാ ഷംസുദീനാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ മകളുടെ വിവാഹച്ചടങ്ങു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീനയുടെ ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനുശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അധ്യാപികയും കുടുംബവും. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നു മുപ്പതടിയോളം താഴെ ഇളംപള്ളി റോഡിലേക്ക് മറിയുകയായിരുന്നു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണു പരേത.
Read Moreകിതച്ച് കിതച്ചുള്ള ഓട്ടം പതപ്പകലക്കും… ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ ഓട്ടം തുടരാന്‍ കെഎസ്ആര്‍ടിസി
കോട്ടയം: ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ പതിനാറും പതിനെട്ടും വര്‍ഷം സർവീസ് തുടരാമെന്ന തീരുമാനം ജില്ലയില്‍ യാത്രക്കാരെ വലയ്ക്കും.ജില്ലയിലെ വിവിധ ഡിപ്പോകളിലായി പതിനഞ്ച് വര്‍ഷം കഴിഞ്ഞ 120 ഓര്‍ഡിനറികളാണ് കുതിച്ചും കിതച്ചും കാലങ്ങളായി നിരത്തിലുള്ളത്. കോട്ടയം ജില്ലയിലേക്ക് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് ഓടിവരുന്ന ഓര്‍ഡിനറികളും പഴക്കത്തില്‍ ഒട്ടും മുന്നോട്ടല്ല. പത്തു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍ ഓടിച്ചശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റുകയാണ് പതിവ്. നിലവില്‍ 12 വര്‍ഷം വരെ ഫാസ്റ്റായി ഓടിയശേഷമാണ് അറ്റകുറ്റപ്പണി നടത്തി ഓര്‍ഡിനറിയിലേക്ക് മാറ്റുന്നത്.വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ലാഭം കിട്ടുന്ന റൂട്ടുകളില്‍ പരമാവധി സര്‍വീസ് നടത്താനും കട്ടപ്പുറത്തുള്ള ബസുകളും അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കാനുമാണ് തീരുമാനം. തേയ്മാനവും സ്പെയര്‍ പാര്‍ട്സ് ചെലവും കണക്കാക്കിയാല്‍ പഴഞ്ചന്‍ ബസുകളില്‍നിന്ന് കാര്യമായ നേട്ടമില്ല. ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നാണ് 70 ശതമാനവും വരുമാനം. സാമ്പത്തിക പ്രതിസന്ധി…
Read Moreമധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊർജിതമാക്കി. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റേൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ബാബ മുസ്ലിയാരകത്ത് ബി.എം. ബഷീർ(34), വീട്ടിനകത്ത് ഹഫ്സല്‍ റഹ്മാൻ (അബി-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിംഗ് എന്ന ലിങ്ക് വഴി വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ഇതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്നു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നു പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു അന്വേഷണസംഘം മൂവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
ഇടുക്കി: ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിലാണ് പണം ഈടാക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കന്പനിയാണ് പണം ഈടാക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശവാസികളിൽനിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പോലീസിന്റെ സാന്നിധ്യത്തിലാണ് ടോൾപിരിവ് തുടങ്ങിയത്. സാങ്കേതിക പിഴവുകൾ കാരണം പിരിവ് വൈകിയത് വാഹനം കടന്നുപോകുന്നതിന് അല്പ നേരം തടസം നേരിട്ടു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് എടുത്താൽ ഇതിലൂടെ യാത്ര ചെയ്യാം. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 55 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 1,225 രൂപയുടെ പാസ് എടുക്കാം. മിനി ബസിന് ഒരു വശത്തേക്ക് 60 രൂപ…
Read Moreകാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റെന്നു സൂചന; സ്ഥലമുടമയ്ക്കെതിരേ കേസെടുക്കും
ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്നു സംശയം. ഇന്ന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരില്‍ ഒരാഴ്ച്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കാട്ടാനയെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. പത്തു വയസ് പ്രായമായ കൊമ്പനാണ് ചെരിഞ്ഞത്. കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ അക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടര്‍ന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാന ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്നാണ് വിവരം. ഇതില്‍നിന്നാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണു സംശയം. സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍…
Read More