കലൈമാമണി പുരസ്കാരനേട്ടത്തില്‍ നന്ദി അറിയിച്ച് നടി സായ് പല്ലവി രംഗത്ത്. അടുത്തിടെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനില്‍നിന്നു സായ് പല്ലവി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു സായിയുടെ കുറിപ്പ്. ഒപ്പം അഭിമാനത്തോടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് അടുത്ത കുടുംബാംഗങ്ങള്‍ക്കരികില്‍ നില്ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. കലൈമാമണി എന്നത് ഞാന്‍ വളര്‍ന്നുവരുമ്പോള്‍ കേട്ട ഒരു വാക്കാണ്, ഈ ബഹുമതി ലഭിച്ചത് അതിശയകരമാണ്. ഈ മഹത്തായ ബഹുമതിക്ക് തമിഴ്നാട് സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു . എം.കെ സ്റ്റാലിന് അവര്‍കള്‍ക്കും ടി. എന്‍. ഇയാല്‍ ഇസൈ നടിഗ മൻഡ്രത്തിനും നന്ദി. എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഒരു ചിത്രം എടുക്കാന്‍ വേണ്ടി ഈ വിലയേറിയ പോസ്റ്റ് ഒരു മാസം വൈകി, ചിത്രം 3 കാണുക- എന്നായിരുന്നു സായ് പല്ലവി കുറിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് തമിഴ്നാട് സര്‍ക്കാര്‍ യഥാക്രമം…
Read MoreCategory: Movies
ഞാന്‍ കടിച്ചുതൂങ്ങും പിടിച്ചും നില്ക്കും; മലയാളസിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോയെന്ന് ഹണി റോസ്
പത്തിരുപതു വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന് വിനയന് സാറാണ്. അദ്ദേഹമാണ് സിനിമയിലേക്കു കൈപിടിച്ചു കൊണ്ടുവന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മലയാളസിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, ഒരാവശ്യവുമില്ല. ഞാന്‍ കടിച്ചുതൂങ്ങി പിടിച്ചുനില്‍ക്കുന്ന ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒത്തിരി കഥാപാത്രങ്ങള്‍ വരണമെന്നില്ല. വരുന്നതില്‍ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്തു ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രാര്‍ഥിക്കുന്ന ആളാണ്. അതെന്റെ വലിയ പാഷനാണ്. -ഹണി റോസ്
Read Moreരഞ്ജിത്ത്-മഞ്ജു വാര്യര്‍ ചിത്രം ‘ആരോ’; പ്രധാന വേഷങ്ങളിൽ ശ്യാമ പ്രസാദും അസീസ് നെടുമങ്ങാടും
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ഹ്രസ്വചിത്രം പുറത്ത്. സംവിധായകന് രഞ്ജിത്ത് ഒരുക്കിയ, ആരോ എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായത്. ഇതിനോടകം ഏഴു സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ഹ്രസ്വ ചിത്രമാണിത്. ക്യാപിറ്റോള്‍ തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മ്മിച്ചത്. യൂട്യൂബിനു പുറമേ, ഇനി വരുന്ന ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന് രഞ്ജിത്ത് ഒരിടവേളയ്ക്കുശേഷം ഒരുക്കിയ ചിത്രം കൂടിയാണ് ആരോ. കഥ-സംഭാഷണങ്ങള്‍-വി. ആര്. സുധീഷ്, കവിത-കല്പറ്റ നാരായണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിങ്, ഛായാഗ്രാഹകന്‍- പ്രശാന്ത് രവീന്ദ്രന്, പശ്ചാത്തലസംഗീതം- ബിജിബാല്‍, കലാസംവിധായകന്‍- സന്തോഷ്…
Read Moreആ സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഞാനല്ല; ആരാധകര്‍ക്കു മുന്നറിയിപ്പുമായി അദിതി റാവു
തന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്സ്ആപ്പില്‍ ഫോട്ടോഷൂട്ടുകളെക്കുറിച്ച് സന്ദേശമയച്ച് വ്യക്തികളെ കബളിപ്പിക്കുന്നയാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. വ്യക്തിപരമായ നമ്പര്‍ ഉപയോഗിച്ച് ജോലിക്കായി താന്‍ ആളുകളെ ബന്ധപ്പെടാറില്ലെന്നും തന്റെ ഔദ്യോഗിക ടീം വഴി മാത്രമേ ബന്ധപ്പെടാറുള്ളുവെന്നും നടി പറഞ്ഞു. “എല്ലാവര്ക്കും നമസ്കാരം, ഇന്ന് കുറച്ചുപേര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ വാട്ട്സ്ആപ്പില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഞാനാണെന്നു നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ട്. അതു ഞാനല്ല. ഞാന്‍ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാന്‍ വ്യക്തിപരമായ നമ്പറുകള്‍ ഉപയോഗിക്കാറുമില്ല. എല്ലാ കാര്യങ്ങളും എന്റെ ഔദ്യോഗിക ടീം വഴിയാണ് നടക്കുന്നത്. ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നല്‍കുകയും എന്നെ സംരക്ഷിക്കുകയും…
Read Moreഅച്ഛന്റെ ഇഷ്ടം തള്ളിക്കളഞ്ഞു; ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്ത തെറ്റിനെക്കുറിച്ച് മഹേഷ് ബാബു ഇപ്പോൾ പറയുന്നത്…
എന്റെ അച്ഛനെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം പറയുന്നതെല്ലാം ഞാന്‍ കേട്ടിരുന്നു. ഒരു കാര്യം ഒഴികെ. ഒരു പുരാണസിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം എപ്പോഴും എന്നോടു പറയുമായിരുന്നു. ആ ഗെറ്റപ്പില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ, എന്തോ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടില്ല. ഇന്ന് അദ്ദേഹം ഈ പറയുന്നതെല്ലാം കേള്ക്കുന്നുണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. വാരണാസി ഒരു സ്വപ്നതുല്യമായ പ്രോജക്ടാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന പ്രോജക്ട്. അതിനായി പരമാവധി പരിശ്രമിക്കും. എല്ലാവര്ക്കും അഭിമാനമുണ്ടാകുന്ന തരത്തില്‍ അഭിനയിക്കും. -മഹേഷ് ബാബു
Read Moreഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല, അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എപ്പോഴുമുണ്ട്: ദുൽഖർ സൽമാൻ
അഭിനയത്തെക്കുറിച്ച് പ്രേക്ഷകരുടെ കമന്റുകൾ വായിക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ. കാന്തയിലെ കഥാപാത്രത്തിന്റെ പേര് നടിതു ചക്രവര്‍ത്തി എന്നാണ്. ഞാനൊരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എപ്പോഴുമുണ്ടെന്ന് ദുൽഖർ പറഞ്ഞു. ചില സമയങ്ങളില്‍ ആ കമന്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ഞാന്‍ അത്രക്ക് മികച്ചതല്ലേ? ആ ഭയം എപ്പോഴും കൂടെയുണ്ട്. എന്നാല്‍, ഈ ഭയം തന്നെയാണ് ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്. അത് എന്നെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും, കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നു. അസാമാന്യ നടന് എന്നറിയപ്പെടുന്ന ഒരു വലിയ നടന്റെ വേഷം ഞാന്‍ ചെയ്യുമ്പോൾ, ആ വേഷം എനിക്ക് അര്‍ഹതപ്പെട്ടതാണെന്നും, മറ്റാര്‍ക്കും അതിലും നന്നായി ചെയ്യാന്‍ കഴിയില്ലെന്നും ആളുകള്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
Read Moreഅയ്യപ്പനും വാപുരനും 21ന് തിയറ്ററിൽ
സ്നേഹത്തിന്റെ, ബന്ധങ്ങളുടെ, സൗഹൃദത്തിന്റെ ഊഷ്മളമായ ഒരു കഥയുമായി എത്തുകയാണ് ‘അയ്യപ്പനും വാപുരനും’ എന്ന ചിത്രം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ, കെ.ജി. വിജയകുമാർ കെജിവി സിനിമാസിനു വേണ്ടി നിർമാണവും വിധാനവും നിർവഹിക്കുന്ന ഈ ചിത്രം റോഷിക എന്റർപ്രൈസസ് 21ന് തയറ്ററിൽ എത്തിക്കും. ഇതൊരു ഭക്തിപടമല്ലെന്നും, എന്നാൽ, ഭക്തിയുടെയും വിശ്വാസത്തിന്റെയും ശക്തി കാണിച്ചുതരുന്ന സിനിമയാണെന്നും സംവിധായകൻ പറയുന്നു. ഉന്നതകുലജാതരെന്ന് മുദ്രകുത്തപ്പെട്ടവർ അനുഭവിക്കുന്ന വേദനയുടെ കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ഇന്ന് കാണുന്ന വലിയ കൊട്ടാരങ്ങൾക്കുള്ളിൽ, ചിതലരിച്ച ചുമരുകളും, ഇളകി വീഴാറായ മേൽക്കൂരകളുമുള്ള, ഇരുള് വീണ മാറാലക്കുള്ളിൽ, പുരാവസ്തുക്കളെപ്പോലെ ജീവിക്കുന്ന സ്ത്രീജന്മങ്ങളുടെ നെടുവീർപ്പുകളുടെ കഥ കൂടി ഈ ചിത്രം പറയുന്നു. കൊട്ടാരങ്ങളിലെ തമ്പുരാക്കന്മാരുടെ അധികാരം മാത്രമല്ല നഷ്ടപ്പെട്ടത്. പണവും പ്രതാപവും അവർക്ക് നഷ്ടമായി. എന്നിട്ടും അവർ ആരോടും പരാതി പറഞ്ഞില്ല. പ്രതികരിച്ചില്ല. രാജാധികാരം, ജനാധിപത്യത്തിന് കൈമാറിയപ്പോൾ, ഒരു വലിയ ഭാവിയാണ്…
Read Moreഅഭിമുഖങ്ങൾ നൽകുമ്പോൾ മുഖംമൂടിയോടുകൂടി സംസാരിക്കാറില്ല, നേരേ വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും: അനുരാഗ കശ്യപ്
അഭിമുഖങ്ങൾ നൽകുമ്പോൾ മുഖംമൂടിയോടുകൂടി സംസാരിക്കാറില്ല. നേരേ വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും എന്ന് അനുരാഗ് കശ്യപ്. ബോളിവുഡ് മാറുന്ന വേഗതയിൽ എനിക്ക് അതിനെ നേരിടാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സിനിമാ മേഖല പതുക്കെ എന്നെ ഒഴിവാക്കുന്നിടത്തോളം ഒറ്റപ്പെടുത്തി. ഞാൻ അപകടകാരിയാണെന്ന് അവർ കരുതി. എന്നാൽ, ദക്ഷിണേന്ത്യയിൽ വീണ്ടും സിനിമയുടെ താളം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ എവിടെയും പോയിട്ടില്ല. ഇത്രയും കാലം ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷെ മുമ്പത്തേക്കാളും തിരക്കിലായിരുന്നു. നിശബ്ദമായി പ്രവർത്തിക്കുക എന്ന പാഠം ഞാൻ പഠിച്ചു. അത് മുമ്പ് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ബോളിവുഡിൽ 32 വർഷമായി പ്രവർത്തിക്കുന്നു. എനിക്ക് വിഷമമില്ല, പക്ഷെ നിരാശയുണ്ട്. ബോളിവുഡിൽ ആരും സിനിമയെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും 100 കോടി ക്ലബുകൾക്ക് പിന്നാലെയാണ്. ഗജനി എന്ന ചിത്രത്തിന് ശേഷമാണ് ഈ മാറ്റം തുടങ്ങുന്നത്. അവിടെ പണത്തിന്റെ ബിസിനസ് കെണിയിൽ എല്ലാവരും കുടുങ്ങിയിരിക്കുകയാണ് എന്ന് അനുരാഗ്…
Read Moreരാജകീയ വിവാഹത്തിനു തയാറെടുത്ത് വിജയ്യും രശ്മികയും: വിവാഹവേദി ഉദയ്പുരിലെ കൊട്ടാരം
തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഓൺ സക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ “തമ്മ’യുടെ ഒരു പ്രമോഷണൽ പരിപാടിക്കിടെ, രശ്മികയോട് അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ചോദിക്കുകയും “എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം’ എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബര്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്നാണ് രശ്മികയും വിജയ് ദേവ്രകൊണ്ടയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.…
Read Moreമലയാള സിനിമയുടെ നിത്യഹരിത ആക്ഷന്‍ ഹീറോ ജയന്റെ ഓര്‍മ്മകള്‍ക്ക് 45 വര്‍ഷം
1980 നവംബർ 16 ന് ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ‘കോളിളക്കം’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഹെലികോപ്റ്റര്‍ അപകടത്തിലൂടെ ജയൻ ഓർമ്മയായി മാറിയപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 41. പ്രേംനസീറും മധുവും സോമനും അടക്കിവാണിരുന്ന ഒരു കാലത്താണ്, 1974ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജയന് വെള്ളിത്തിരയിലെത്തുന്നത്. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. എ.ബി. രാജിന്റെ സിനിമകളിലും, കുഞ്ചാക്കോ, പ്രേംനസീര്‍ ചിത്രങ്ങളിലും അദ്ദേഹം ചെറുവേഷങ്ങളില്‍ നിറഞ്ഞു. 1976ല്‍ പുറത്തിറങ്ങിയ ‘പഞ്ചമി’ ഒരു വഴിത്തിരിവായി. ക്രൂരനായ ഫോറസ്റ്റ് ഓഫീസര്‍ ജോണ്സണ് എന്ന കഥാപാത്രം ജയന്റെ അഭിനയമികവ് തെളിയിച്ചു. പിന്നീട് നസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. ‘ഇതാ ഇവിടെവരെ’ എന്ന ചിത്രത്തിലെ കടത്തുകാരന്റെ വേഷവും ശ്രദ്ധേയമായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന് ഒരുക്കിയ ‘ശരപഞ്ചരം’ എന്ന സിനിമയിലൂടെയാണ് ജയന് നായകനായി മാറുന്നത്. കുതിരക്കാരനായ ചന്ദ്രശേഖരന് എന്ന കഥാപാത്രം അദ്ദേഹത്തെ…
Read More