എ​ന്തു​കൊ​ണ്ട് കാ​വി വ​സ്ത്രം ധ​രി​ച്ചു..? യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി പ്രി​യാ വാ​ര്യ​ർ

ഒ​രു ബ്രാ​ൻ​ഡി​ന്‍റെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ നി​റം ചോ​ദ്യം ചെ​യ്ത യു​ട്യൂ​ബ​ർ​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കി ന​ടി പ്രി​യ വാ​ര്യ​ർ. ബ്രാ​ൻ​ഡി​ന്‍റെ നി​റ​ത്തി​നോ​ട് ചേ​രു​ന്ന നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് പ്രി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ബ്രാ​ൻ​ഡി​ന്‍റെ ബോ​ട്ടി​ലി​ന് എ​ന്തു​കൊ​ണ്ടാ​ണ് കാ​വി നി​റം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു പ്രി​യ വാ​രി​യ​റോ​ട് യു​ട്യൂ​ബ​ർ ചോ​ദി​ച്ച​ത്. ആ​ക​ർ​ഷ​ക​മാ​യ നി​റ​മാ​യ​തു​കൊ​ണ്ടാ​ണോ ആ ​നി​റം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​രി​പാ​ടി​ക്ക് കാ​വി നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള കാ​ര​ണ​വും യു​ട്യൂ​ബ​ർ ചോ​ദി​ച്ചു. ‌‌ ‘എ​ന്‍റെ പൊ​ന്നു ചേ​ട്ടാ’ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ ​ബ്രാ​ൻ​ഡി​ന്‍റെ ഇ​താ​ണെ​ന്നും ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ൽ അ​തി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കാ​നാ​ണ് ആ ​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​തെ​ന്നും പ്രി​യ വ്യ​ക്ത​മാ​ക്കി.

Read More

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ‘ദൊ​റോ​ത്തി’​യാ​യി കീ​ർ​ത്തി സു​രേ​ഷ്;

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ‘ദൊ​റോ​ത്തി’​യാ​യി കീ​ർ​ത്തി സു​രേ​ഷ്; ടീ​സ​ർകാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ദൊ​റോ​ത്തി​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി. കീ​ർ​ത്തി സു​രേ​ഷ് ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സാ​ന​ന്ത്, റി​ഷി​കാ​ന്ത് എ​ന്നി​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ടൊ​റ​ന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് പ്രി​മി​യ​ർ. ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 25 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ‘റി​വോ​ൾ​വ​ർ റീ​ത്ത’​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി എ​ത്തു​ന്ന് ചി​ത്ര​മാ​യ​ത് കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്റെ ആ​രാ​ധ​ക​രും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്. സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ‘റെ​ട്രോ’ ആ​യി​രു​ന്നു കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റേ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. കാ​ർ​ത്തി​ക്കി​ന്‍റെ പ​ത്താം ചി​ത്രം കൂ​ടി​യാ​ണ് ‘ദൊ​റോ​ത്തി’.

Read More

പി​രി​യാ​ൻ വ​യ്യ… വി​ജ​യി​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം വേ​ണ്ടെ​ന്ന് സം​ഗീ​ത; ഹ​ർ​ജി തീ​ർ​പ്പാ​ക്കി കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ ജോ​സ​ഫ് വി​ജ​യ്‌​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം വേ​ണ്ടെ​ന്ന് ഭാ​ര്യ സം​ഗീ​ത. വി​ജ​യ്‌​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം സം​ഗീ​ത ചെ​ങ്ക​ൽ​പ്പെ​ട്ട് കു​ടും​ബ​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി. വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് സം​ഗീ​ത കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. 1998ൽ ​യു​കെ​യി​ൽ വ​ച്ചാ​ണ് വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 1999ൽ ​ചെ​ന്നൈ​യി​ൽ മ​താ​ചാ​ര​ങ്ങ​ൾ പ്ര​കാ​ര​വും വി​വാ​ഹി​ത​രാ​യി​രു​ന്നു. നേ​ര​ത്തെ ത​ന്നെ വി​ജ​യ്‌​യു​ടെ കു​ടും​ബം ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഭാ​ര്യ സം​ഗീ​ത ന​ൽ​കി​യ വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ് കോ​ട​തി​ക്കു പു​റ​ത്ത് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മ​മെ​ന്നും സം​ഗീ​ത​യ്ക്കും മ​ക്ക​ൾ​ക്കു​മാ​യി 240 കോ​ടി രൂ​പ ജീ​വ​നാം​ശം ന​ൽ​കാ​ൻ വി​ജ​യ് ഒ​രു​ക്ക​മാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

Read More

എ​ന്‍റെ വ​ല​ത് ഇ​ടു​പ്പി​ലെ ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടു: തു​റ​ന്നു പ​റ​ഞ്ഞ് ര​ശ്മി​ക മ​ന്ദാ​ന

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​നി​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. മൈ​സ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ ഒ​രു ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടി​രു​ന്നു​വെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി. ‘‘പ​രി​ക്കു​ക​ൾ ശ​രി​ക്കും വെ​റു​പ്പു​ള്ള കാ​ര്യ​മാ​ണ്. ആ​രും ഇ​ത​റി​യ​രു​തെ​ന്നാ​യി​രു​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്… പ​ക്ഷേ എ​ന്ത് ചെ​യ്യാ​ൻ… ഞാ​ൻ കു​റ​ച്ചു നാ​ളാ​യി നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു, സോ​റി എ​ന്നാ​ലും ഹാ​യ്. ഇ​താ ഞാ​ൻ​എ​ത്തി​യി​രി​ക്കു​ന്നു. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സം​ഭ​വി​ച്ച​താ​ണ്, തു​ട​ർ​ച്ച​യാ​യി എ​നി​ക്ക് വ​രു​ന്ന മൂ​ന്നാ​മ​ത്തെ പ​രു​ക്കാ​ണി​ത്… എ​ന്‍റെ ശ​രീ​ര​ത്തെ ഒ​രു യ​ന്ത്ര​ത്തെ​പ്പോ​ലെ അ​ല്ലാ​തെ, ഒ​രു മ​നു​ഷ്യ​ശ​രീ​ര​ത്തെ​പ്പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഞാ​ൻ തീ​ർ​ച്ച​യാ​യും പ​ഠി​ക്ക​ണം. പ​ക്ഷേ, സം​ഭ​വം എ​ന്താ​ന്നു​വെ​ച്ചാ​ൽ… എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ഇ​ത് വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്… (ബ​യോ​ള​ജി ടീ​ച്ച​ർ​ക്ക് വ​ഴി മാ​റി​ക്കൊ​ടു​ക്കൂ) അ​താ​യ​ത്, ന​മ്മു​ടെ ഇ​ടു​പ്പി​നെ കാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് ടെ​ൻ​ഡ​നു​ക​ൾ (ഞ​ര​മ്പു​ക​ൾ) ഇ​ടു​പ്പി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ണ്ട്. എ​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ അ​ത്ത​രം ഒ​രു…

Read More

‘ആ​ശ’ ഫ​സ്റ്റ്‌ലുക്ക്

ഉ​ർ​വ​ശി​യും ജോ​ജു ജോ​ർ​ജും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ആ​ശ​യു​ടെ റി​ലീ​സ് അ​നൗ​ൺ​സ്‌​മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്ത്. ഉ​ർ​വ​ശി​യു​ടേ​യും ജോ​ജു​വി​ന്‍റെ​യും പാ​തി മു​ഖ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ദു​രൂ​ഹ​ത​യും ആ​കാം​ക്ഷ​യും നി​റ​യ്ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യൊ​രു ഡി​സൈ​നി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​യി​ക​യു​ടെ മു​ഖം പാ​തി മ​റ​യു​മ്പോ​ൾ അ​തി​നു​ള്ളി​ൽ നി​ന്നും നാ​യ​ക​ന്‍റെ പ​കു​തി മു​ഖം വെ​ളി​പ്പെ​ടു​ന്ന ദൃ​ശ്യം പോ​സ്റ്റ​റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ഇ​രു ക​ഥാ​പാ​ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​യോ അ​ല്ലെ​ങ്കി​ൽ ക​ഥ​യി​ലെ പ്ര​ധാ​ന സ​സ്‌​പെ​ൻ​സി​നെ​യോ ആ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ, ‘പ​ണി’ ഫെ​യിം ര​മേ​ഷ് ഗി​രി​ജ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. പൊ​ൻ​മാ​ൻ, ഗ​ഗ​ന​ചാ​രി, ബാ​ന്ദ്ര, മ​ദ​നോ​ത്സ​വം, സ​ർ​ക്കീ​ട്ട് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ​ക്ക് ശേ​ഷം അ​ജി​ത്…

Read More

നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​രും; ഡീ​പ്പ് ഫെ​യ്ക്കു​ക​ൾ​ക്കെ​തി​രേ മൃ​ണാ​ൾ ഠാ​ക്കൂ​ർ

ഡീ​പ്പ് ഫേ​ക്ക് വീ​ഡി​യോ സൃ​ഷ്ടി​ക്കു​ന്ന​വ​രോ​ടു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ബി ​ടൗ​ൺ താ​രം മൃ​ണാ​ൾ ഠാ​ക്കു​ർ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച സി​നി​മ​യ്ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്പോ​ൾ​ത​ന്നെ ഭീ​ഷ​ണി​യാ​യും മാ​റു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​മു​ഖ​രെ​യും ഒ​രു​പോ​ലെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന നി​ര​വ​ധി എ​ഐ നി​ർ​മി​ത വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ എ​ക്സി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​മാ​ണ് താ​രം ത​ന്‍റെ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മൃ​ണാ​ൾ ഓ​ർ​മി​പ്പി​ച്ചു. നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും, ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും താ​രം തു​റ​ന്ന​ടി​ച്ചു. മൃ​ണാ​ൾ ഠാ​ക്കൂ​ർ മാ​ത്ര​മ​ല്ല, അ​ടു​ത്ത​കാ​ല​ത്താ​യി ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ്, ര​ൺ​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ നി​ര​വ​ധി മു​ൻ​നി​ര…

Read More

ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ധീ​ര യു​വാ​വ്: രാ​ജേ​ഷി​നെ അ​നു​സ്മ​രി​ച്ച് മ​മ്മൂ​ട്ടി

ക​ണ്ണൂ​രി​ലെ ചെ​റു​പു​ഴ​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച​തി​ന് ശേ​ഷം ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ രാ​ജേ​ഷി​ന് (36) ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ജീ​വ​ൻ പ​ണ​യം വെ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്. ‘‘ജീ​വ​ൻ പ​ണ​യം വ​ച്ച് മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ ​ധീ​ര യു​വാ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ക​ണ്ണൂ​രി​ലെ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.’’​മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ. പു​ളി​ങ്ങോം മീ​ന്തു​ള്ളി​യി​ൽ പു​ഴ​യ്ക്കും ക​ർ​ണാ​ട​ക വ​ന​ത്തി​നു​മി​ട​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു കോ​ലു​വ​ള്ളി​യി​ലെ ശ​ബ​നി​യി​ൽ ബെ​ന്നി​യെ (61) ര​ക്ഷി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ രാ​ജേ​ഷ് (36) ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

Read More

കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന് ശേ​ഷം മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ൽ ന​സ്‌​ല​ൻ

ആ​ഗോ​ള ത​ല​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ കു​മ്പ​ള​ങ്ങി നൈ​റ്റ്സ് (2019) എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ മ​ധു സി. ​നാ​രാ​യ​ണ​ൻ തി​രി​ച്ചു വ​രു​ന്നു. ന​സ്‌​ല​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്രം ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്‌​ഷ​ൻ​സ് ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു​വും സൈ​ല​ന്‍റ് ക്യാ​റ്റ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന ന​സ്‌​ല​ൻ, ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ വ​ലി​യ കൈ​യ​ടി​യും അ​ഭി​ന​ന്ദ​ന​വും നേ​ടി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​മ്പോ​ൾ, മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ച​ല​ച്ചി​ത്രാ​നു​ഭ​വം കൂ​ടി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും കാ​ത്തി​രി​പ്പി​ലു​മാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്ത് വി​ടും. ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് നി​ർ​മി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​തി​ര​ടി​ക്ക് ശേ​ഷം ഒ​രു​പി​ടി വ​ലി​യ ചി​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക്…

Read More

പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യിമാ​ള​വി​ക ശ‍‍​ർ​മ മ​ല​യാ​ള​ത്തി​ലേ​ക്ക്

വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം ഖ​ലീ​ഫ​യി​ലെ നാ​യി​ക​യെ തെ​ര​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ. തെ​ന്നി​ന്ത്യ​ൻ താ​രം മാ​ള​വി​ക ശ​ർ​മ​യാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​സ​ലാ​യ​വ​ളേ… എ​ന്ന ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് മാ​ള​വി​ക​യെ അ​ണി​യ​റ പ്ര​വ‍​ത്ത​ക‍​ർ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ജേ​ക്സ് ബി​ജോ​യ് സം​ഗീ​തം പ​ക​ർ​ന്ന ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ നേ​ര​ത്തെ ത​ന്നെ അ​ണി​യ​റ പ്ര​വ‍​ർ​ത്ത​ക​ർ റി​ലി​സ് ചെ​യ്തി​രു​ന്നു. ജേ​ക്സ് ബി​ജോ​യ്-​സി​ദ് ശ്രീ​റാം കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ച​ത് മു​ത്തു​വാ​ണ്. സി​ദ് ശ്രീ​റാ​മും മ​ഖ്ബൂ​ൽ മ​ൻ​സൂ​റും ചേ‍‍​ർ​ന്ന് ആ​ല​പി​ച്ച ഗാ​നം ഇ​തി​നോ​ട​കം മൂ​ന്നു മി​ല്യ​ണി​ല​ധി​കം വ്യൂ​വ്സാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഗാ​നം റീ​ൽ​സു​ക​ളി​ലും വ​ൻ ട്രെ​ൻ​ഡിം​ഗ് ആ​യി തു​ട​രു​ക​യാ​ണ്. പ​തി​നാ​യി​ര​ത്തോ​ളം റീ​ൽ​സു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പു​റ​ത്തി​റ​ങ്ങി. കൂ​ടാ​തെ, സ്പോ​ട്ടി​ഫൈ​യി​ലും ദി​വ​സേ​ന ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വ്യൂ​സ് ല​ഭി​ക്കു​ന്നു​ണ്ട്. ഓ​ണം റി​ലീ​സാ​യി 20ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.…

Read More

“രാ​മാ​യ​ണ: പാ​ർ​ട്ട് 1′ ട്രെ​യി​ല​ർ പു​റ​ത്ത്

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന “രാ​മാ​യ​ണ: പാ​ർ​ട്ട് 1′ എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സും എ​ട്ടു​ത​വ​ണ ഓ​സ്കാ​ർ പു​ര​സ്കാ​രം നേ​ടി​യ പ്ര​മു​ഖ വി​ഷ്വ​ൽ ഇ​ഫ​ക്റ്റ്സ് സ്റ്റു​ഡി​യോ​യാ​യ ഡി​എ​ൻ​ഇ​ജി​യും യ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്. മ​നം മ​യ​ക്കു​ന്ന ദൃ​ശ്യ വി​സ്മ​യ​മാ​യാ​ണ് ട്രെ​യി​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം 2026 ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ഏ​റ്റ​വും വ​ലി​യ താ​ര​നി​ര​യാ​ണ് ഈ ​ഇ​തി​ഹാ​സ സി​നി​മ​യ്ക്കാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തും…

Read More