വിലങ്ങാട്…മലനിരകളാല്‍ മനോഹരമായ നാട്ടില്‍ ഇന്ന് കണ്ണീര് തെളിനീരായി ഒഴുകുകയാണ്. ഓടിക്കളിച്ച വീട്ടുമുറ്റം തേടി കുരുന്നുകള്‍, മണിക്കൂറുകള്‍ക്ക് മുന്‍പ് അന്തിയുറങ്ങിയ വീട് തേടി അലയുന്ന മാതാപിതാക്കള്‍… കണ്ണീരണിയാതെ കാണാനാവില്ല ഇപ്പോള്‍ വിലങ്ങാടുകാരെ. ഇഷ്ടഭൂമിയില്‍ ജീവിച്ചവര്ക്കുമേല് ഇടിത്തീയായാണ് ഉരുള്‍പൊട്ടല്‍ എന്ന ദുരന്തം വന്നുഭവിച്ചത്. ആ മുറിവ് ഉണങ്ങിയിട്ടില്ല. അടുത്തെങ്ങും ഉണങ്ങുകയുമില്ല. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്കില്‍ വാണിമല്‍ പഞ്ചായത്തില്‍ പെടുന്ന മൂന്ന് വില്ലേജുകളിലൊന്നാണ് വിലങ്ങാട്. എന്നാൽ, ചരിത്രത്തില്‍ ഇനി വിലങ്ങാടിനെ ഓര്‍ക്കുക ഉരുള്‍പൊട്ടല്‍ തർത്തെറിഞ്ഞ നാട് എന്ന പേരിലായിരിക്കും. കൈപിടിച്ചുയര്‍ത്താനുള്ള ശ്രമം പലരീതിയില്‍ തുടരുമ്പോഴും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് പലരും.ഒരാളുടെ ജീവനേ പ്രകൃതിയുടെ കലിതുള്ളലില്‍ നഷ്ടപ്പെട്ടുള്ളുവല്ലോ എന്നാശ്വസിക്കുമ്പോഴും ജീവന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ മനസിനുണ്ടായ ആഘാതം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കുകതന്നെ അസാധ്യം. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുകയെന്നാണ് ജില്ലാ കളക്ടര്‍…
Read MoreCategory: RD Special
തങ്കമ്മ ടീച്ചറുടെ വിശ്രമ ജീവിതം കളര്‍ഫുൾ
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവ്, യേശു ക്രിസ്തു, രാധാ സമേതനായ കൃഷ്ണന്, പ്രകൃതിയിലെ മനോഹരക്കാഴ്ചകള്‍… വിശ്രമ ജീവിതം ചായങ്ങള്‍ ഒഴുകുന്ന കാന്‍വാസിലൂടെ കളര്‍ഫുള്‍ ആക്കുകയാണ് 83കാരിയായ എം.ജി. തങ്കമ്മ ടീച്ചര്‍. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് തനിക്കിപ്പോഴും ബാല്യമാണെന്ന് ടീച്ചര്‍ പറയുമ്പോഴും ആ വരകളില്‍ നിറയുന്നത് നയന മനോഹരകാഴ്ചകളാണ്. അധ്യാപന ജീവിതത്തില്‍നിന്നും വിരമിച്ച ശേഷം മക്കളുടെ പ്രോത്സാഹനത്തില്‍ 74-ാം വയസില്‍ ചിത്രരചന പഠിച്ചു തുടങ്ങിയ എറണാകുളം ഇടപ്പള്ളി ശ്രീവത്സം വീട്ടില്‍ എം.ജി. തങ്കമ്മ ഇതിനകം താന്‍ വരച്ച 70ലധികം ചിത്രങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങളും നടത്തി. ചിത്രരചനയോടു കൂട്ടുകൂടിയ ബാല്യം സ്കൂള്‍ പഠന കാലത്തു തന്നെ തങ്കമ്മയ്ക്ക് വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ ഇടയ്ക്കിടയ്ക്ക് പേപ്പറില്‍ പെന്‍സിൽ കൊണ്ട് വരച്ച് മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കാണിക്കുമായിരുന്നു. എങ്കിലും ചിത്രരചന ശാസ്ത്രീയമായി പഠിക്കണമെന്ന മോഹമൊന്നും അന്നുണ്ടായില്ല. പഠനശേഷം അധ്യാപികയായി ജോലി കിട്ടി.…
Read Moreകാലത്തിനുമപ്പുറം ഈ നാദധാര…
‘എഹ്സാൻ തേരാ ഹോഗാ മുഛ്പർ ദിൽ ചാഹ്താ ഹേ വോ കഹ്നേ ദോ’ ജംഗ്ലി എന്ന സിനിമയിലെ നായകനായ ഷമ്മി കപൂർ പാടുന്ന പാട്ടാണിത്. തന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്ന നായികയായ സൈറാ ബാനുവിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന സ്നേഹവും മോഹവും മന്ത്രിക്കുന്നതു പോലെ ഒഴുകുകയാണ്. ഷമ്മി കപൂറിലേക്ക് മുഹമ്മദ് റാഫി കടന്നുകയറുകയാണെന്ന് പറയുകയാവും നല്ലത്. അലൗകിക നാദധാരയ്ക്ക് ഉടമയായ മുഹമ്മദ് റാഫിയിലൂടെ പ്രേക്ഷകർ ഇങ്ങനെ എത്രയോ പ്രണയമറിഞ്ഞു; പ്രണയത്തിന്റെ കനൽ നീറ്റലറിഞ്ഞു. എഹ്സാൻ തേരാ ഹോഗാ എന്ന ഗാനത്തിലെ പ്രണയം തളംകെട്ടി നിൽക്കുന്ന ഷമ്മി കപുറിന്റെ കണ്ണുകൾ മറക്കുക എളുപ്പമല്ല. ആ പ്രണയത്തിന് ജീവൻ പകർന്ന മുഹമ്മദ് റാഫിയേയും. മുഹമ്മദ് റാഫി എന്ന സംഗീത ഇതിഹാസം ഭൂമി വിട്ട് പറന്നിട്ട് നാളെ 44 വർഷം!. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അന്ത്യം. വർഷവും തീയതിയും…
Read Moreഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്. പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ,…
Read Moreദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങിയിട്ട് ഒരാണ്ട്; ആരോടും ‘നോ’ പറയാത്ത ഒരേയൊരാള്‍
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം. തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി. ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ…
Read Moreവീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം വളർത്താൻ ആരംഭിച്ച താമരകൾ ഇന്ന് പ്രജിഷയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മികച്ചയിനം താമരകൾ തേടിയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നിരവധി പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. സമയവും കുറച്ച് സ്ഥലസൗകര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിലേക്ക് വരാൻ കഴിയും. ഒന്നു മനസുവച്ചാൽ ഒരു മികച്ച താമരപ്പാടംതന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാനും കഴിയും. നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് നൽകുന്നത്. മികച്ച പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. തുടക്കക്കാർക്ക് പറ്റിയ ഇനം മുതൽ മാസങ്ങൾ എടുത്ത് പൂക്കുന്ന താമരകൾ വരെ ഇവിടെ ലഭ്യമാണ്. നട്ട് 12 ദിവസങ്ങൾക്കൊണ്ട് ഇല വരുന്നതിനൊപ്പം മൊട്ടും വരുന്ന മികച്ചയിനം താമരകൾ ശേഖരത്തിലുണ്ട്. റോസ് ഏഞ്ചൽ എന്ന പേരിൽ അറിയപ്പെടുന്ന…
Read Moreനാട്ടികൃഷിയില് നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ്ക്കും അന്യമായിക്കൊണ്ടിരിക്കുമ്പോഴും തളിപ്പറമ്പ് പട്ടുവം കാവുങ്കലിലെ വയലുകളില്‍ നിന്നും ഗൃഹാതുരത്വമുണര്‍ത്തി നാട്ടിപ്പാട്ടുകളുയരുന്നു. കോരിച്ചൊരിയുന്ന മഴയിലും ഞാറ്റി നടുന്നതിനിടയില്‍ നാടന്‍പാട്ട് കലാകാരനായ റംഷി പട്ടുവവും മാതാവ് എം.പി. ഫാത്തിമയും നാട്ടിപ്പാട്ട് പാടുമ്പോള്‍ അത് കാര്‍ഷിക സമൃദ്ധി ലക്ഷ്യമാക്കിയിരുന്ന നാടിന്റെ ഗതകാല സ്മരണകളുടെ അലയൊലികളായി മാറുകയാണ്. പാടത്തെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ജീവിതപ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കാനോ ചിന്തിക്കാനോ നേരം ലഭിക്കാതെ ഒരുമയുടെ സന്തോഷത്തില്‍ കഴിയാനിടയാക്കിയിരുന്നതും ഇത്തരം വയലേലകളുടെ പാട്ടുകളാണ്. കാലം മാറിയപ്പോള്‍ കൃഷിയിറക്കാന്‍ അതിഥി തൊഴിലാളികളെത്തി. ഇതോടെ നാട്ടിപ്പാട്ടുകള്‍ കേള്‍ക്കാന്‍പോലും ഭാഗ്യമില്ലാത്തവരായി മാറി പുതുതലമുറ. ഇവിടെയാണ് ഈ അമ്മയും മകനും വ്യത്യസ്തമാകുന്നത്. ഈ വയലിലെ വിയര്‍പ്പിലും ഇവിടെ നിന്നുയര്‍ന്ന നാട്ടിപ്പാട്ടിലും നിന്നാണ് റംഷി പട്ടുവമെന്ന നാടന്പാട്ടുകാരന്റെ ജീവിതയാത്ര ആരംഭിക്കുന്നത്. നാടന്‍ പാട്ടുകാരനിലേക്കുള്ള വളര്‍ച്ച കാവുങ്കലിലെ ടി.അസൈനാറിന്റയും എം.പി.ഫാത്തിമയുടെയും മകനായ റംഷി വിദ്യാഭ്യാസത്തോടൊപ്പം തന്നെ രക്ഷിതാക്കളുടെ കൂടെ കൃഷിപ്പണിയും…
Read Moreസീനത്തിന്റെ സ്വപ്ന സാഫല്യം!
പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് തൃക്കാക്കര ഭാരത് മാതാ കോളജിൽ ബിഎ മലയാളം ക്ലാസിൽ ഇന്ന് പഠനം തുടങ്ങുകയാണ് 48 കാരിയായ ഈ വീട്ടമ്മ. “ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ജീവിച്ചു കാണിക്കുക, അത് വളരെ പ്രയാസമുള്ള കാര്യം തന്നെയല്ലേ. തീയിലൂടെ ചവിട്ടിവന്ന ഞാന്‍ പെട്ടെന്നങ്ങനെ തളരില്ല, പിടിച്ചു നില്ക്കും…’ പൊളളുന്ന ജീവിതാനുഭവങ്ങള്‍ക്കു മുന്നില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറുന്ന സന്തോഷത്തിലാണ് എറണാകുളം ചിറ്റേത്തുകര സ്വദേശിനിയായ എം.എ. സീനത്ത്. ഇന്ന് തൃക്കാക്കര ഭാരത് മാതാ കോളജിലേക്ക് ബിഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായി സീനത്ത് എത്തുമ്പോള്‍ തന്റെ മകന്റെ പ്രായമുള്ള കുട്ടികളാണ് സഹപാഠികളായി കൂടെയുള്ളത്. പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ…
Read Moreടര്‍ബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനിമയോടു മൊഹബത്തിലായ തിരുവനന്തപുരം പെണ്‍കുട്ടി. വൈശാഖിന്റെ മമ്മൂട്ടി സിനിമ ടര്‍ബോയിലെ നിരഞ്ജന. മമ്മൂട്ടിക്കൊപ്പമുള്ള വമ്പന്‍ സ്ക്രീന്‍ സ്പേസിന്റെ ത്രില്ലിലാണ് യുവതാരം ആമിന നിജാം. റിലീസിനൊരുങ്ങിയ പട്ടാപ്പകല്‍, ടര്‍ക്കിഷ് തര്‍ക്കം എന്നിവയിലും വേഷങ്ങള്‍. ‘മമ്മൂക്കയുടെ കഥാപാത്രവുമായി ഫ്രണ്ട്ഷിപ്പും അനിയത്തി ഫീലുമുള്ള വേഷം. ത്രൂഔട്ട് റോള്‍…അതും ഫുള്‍ കോമ്പിനേഷന്‍ മമ്മൂക്കയുടെ കൂടെ. ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല’- ആമിന രാഷ്്ട്രദീപികയോടു പറഞ്ഞു. അഞ്ചാം പാതിര വടകര മിഡെറ്റില് സിവില്‍ എന്‍ജി. പഠനത്തിനിടെ സിനിമയോടു താത്പര്യമായി. ഓഡിഷൻ കടന്നു നായിക നായകന് അഭിനയ റിയാലിറ്റി ഷോയിലെത്തി. അതിലെ പെര്‍ഫോമന്‍സ് ഹിറ്റായതോടെ വീട്ടുകാരും സപ്പോർട്ടായി. ആ വേദി എനിക്കു നല്ല തുടക്കമായി. തുടര്‍ന്ന് മിഥുന് മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയില്‍ കാരക്ടര്‍ വേഷം. ഷൂട്ടിംഗിനിടെയായിരുന്നു എന്റെ കഥാപാത്രത്തിന്റെ ഓഡിഷന്. വിക്കി മറിയ…അതാണു വേഷം. സ്മോക്കും ഡ്രിങ്കും ചെയ്യാത്ത…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്മെന്റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് പ്രധാന നേട്ടം. കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്. 1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന് ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന്…
Read More