കാണാം, നഗരനടുവില്‍ പക്ഷിസങ്കേതം

സിജോ പൈനാടത്ത് കൊച്ചി: ബഹളങ്ങളൊഴിയാത്ത മെട്രോ നഗരത്തിനുള്ളില്‍ ഹരിതാഭമായ പക്ഷിസങ്കേതം. സംശയിക്കണ്ട, പ്രകൃതിയുടെ വശ്യമായ സൗന്ദര്യക്കാഴ്ചകള്‍ ലഹരിയാകുന്നവര്‍ക്കു കൊച്ചി നഗരമധ്യത്തിലെ മംഗളവനത്തിലേക്കു വരാം. കണ്‍കുളിര്‍ക്കെ കാഴ്ചകള്‍ കാണാം. ബഹുനിലമന്ദിരങ്ങള്‍ക്കും നഗരത്തിരക്കുകള്‍ക്കും വിളിപ്പാടകലെ സ്വാഭാവികവനത്തിന്‍റെ ഊഷ്മളസൗന്ദര്യം നുകരാം. കൊച്ചിയുടെ ഹരിതശ്വാസകോശം എന്നാണു മംഗളവനത്തിനു വിശേഷണം. ഹൈക്കോടതിക്കു പിന്‍ഭാഗത്ത് 2.74 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മംഗളവനം കേരളത്തില്‍ നഗരാതിര്‍ത്തിക്കുള്ളിലുള്ള ഏക പക്ഷിസങ്കേതം കൂടിയാണ്. കണ്ടല്‍കാടുകളും മരങ്ങളും വള്ളിച്ചെടികളും ജലാശയങ്ങളും സമന്വയിക്കുന്ന ഈ ഹരിതവനത്തെ 2004 ഓഗസ്റ്റ് 31നാണു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. 103 ഇനം പക്ഷികള്‍ മംഗളവനത്തിലുണ്ട്. 17 ഇനം ചിത്രശലഭങ്ങള്‍, 51 ഇനം ചിലന്തികള്‍. ദേശാടന പക്ഷികള്‍ക്കും മംഗളവനം ആവാസകേന്ദ്രം. വ്യത്യസ്ത ഇനത്തില്‍പ്പെട്ട അനവധി മരങ്ങളും ചെടികളും ഇവിടെയുണ്ട്. നിലവില്‍ മംഗളവനമായി സംരക്ഷിക്കപ്പെടുന്ന പ്രദേശത്തു പണ്ട് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മരം ഡിപ്പോയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫെറി സൗകര്യം കണക്കിലെടുത്താണു 1981 വരെ…

Read More

കാഴ്ചയുടെ വിരുന്നൊരുക്കി ഇരിക്കൂര്‍ പുഴ

ശ്രീകണ്ഠപുരം: വേനല്‍ കനത്തതോടെ സമൃദ്ധമായി ഒഴുകുന്നില്ലെങ്കിലും ഇരിക്കൂര്‍ പുഴയില്‍ ഇപ്പോള്‍ പൂക്കാലം. പുഴയുടെ നീരൊഴുക്കില്ലാത്ത ഭാഗങ്ങളില്‍ നിറയെ തൂവെള്ള പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്. കല്ലും മണലും നിറഞ്ഞ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ആറ്റുവഞ്ചിച്ചെടികള്‍ക്കിടയിലാണ് പുല്‍ച്ചെടികള്‍ പൂത്തു നില്‍ക്കുന്നത്. സാക്കറം സ്‌പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.

Read More

ഒളിച്ചുകളിക്കുന്ന ശൈത്യം വീണ്ടും മൂന്നാറില്‍

മൂന്നാര്‍: ഇടയ്ക്ക് ഓടിയൊളിച്ച ശൈത്യം വീണ്ടും മൂന്നാറിലെത്തി. കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തണുപ്പ് ഏറെക്കുറെ പിന്‍വാങ്ങുന്ന സമയത്താണ് ശക്തമായി വീണ്ടുമെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുനാളുകളായി മൂന്നാര്‍ കൊടുംതണുപ്പിന്റെ പിടിയിലാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തണുപ്പ് ശക്തമാകുന്നതെങ്കിലും മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്ഥമായി ശൈത്യം തണുപ്പന്‍മട്ട് സ്വീകരിച്ചതോടെ ജനുവരി മധ്യത്തോടെ തണുപ്പ് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍ തണുപ്പ് മടങ്ങിയെത്തി. കഴിഞ്ഞ മൂന്നുദിവസങ്ങളായി മൂന്നാറിന്റെ സമീപപ്രദേശങ്ങളില്‍ തണുപ്പ് മൈനസ് രണ്ടു ഡിഗ്രി വരെയെത്തി. ലക്ഷ്മി, സെവന്‍മല, കന്നിമല, ചെണ്ടുവര, മാട്ടുപ്പെട്ടു തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.

Read More

സഞ്ചാരികളേ ഇപ്പോള്‍ വരേണ്ട, ഞങ്ങള്‍ അല്പം ബിസിയാണ്

തൊടുപുഴ: വരയാടുകളെ കാണാന്‍ ഇനി രണ്ടു മാസത്തേക്ക് ആരും രാജമലയിലേക്കു പോകേണ്ട. കാരണം, അവര്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാനുള്ള തിരക്കിലാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയില്‍ രാജകീയമായി ജീവിക്കുന്ന വരയാടുകള്‍ക്ക് ഇനിയുള്ള രണ്ടു മാസം പ്രജനനകാലം. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംരക്ഷിത മൃഗമായ വരയാടുകള്‍ക്കു പ്രജനനകാലത്തു മനുഷ്യസാന്നിധ്യം ദോഷകരമായതിനാല്‍ ഇരവികുളത്തേക്കുള്ള സഞ്ചാരികളുടെ കടന്നുവരവ് ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒന്നുവരെ വനംവകുപ്പ് നിരോധിച്ചു. മണ്‍സൂണ്‍ കാലത്താണു വരയാടുകളുടെ ഇണചേരല്‍. ജൂണ്‍ജൂലൈ മാസങ്ങളില്‍ ഇണചേരാനായി ആണ്‍ ആടുകള്‍ ഒരു പ്രദേശത്ത് ഒത്തു ചേരും. ഇതിനു ശേഷം ഒരോരുത്തരും തങ്ങള്‍ക്കു യോജിച്ച ഇണയെ കണ്ടെത്തുന്നു. ചിലപ്പോള്‍ ഒരു പെണ്ണാടിനായി ആണാടുകള്‍ തമ്മില്‍ പോരടിക്കാറുണ്ട്. കൂട്ടത്തിലെ കരുത്തനായ ആണാട് ഇഷ്ടപ്പെട്ട ഇണയെ സ്വന്തമാക്കും. മണ്‍സൂണ്‍ കാലം അവസാനിക്കുന്നതു വരെ ഇണചേരല്‍ തുടരും. ഇണചേരല്‍ സീസണ്‍ അവസാനിച്ച ശേഷം ആണാടുകള്‍…

Read More

അഗസ്ത്യാര്‍ മലയിലേക്ക് സന്ദര്‍ശക പ്രവാഹം

വിതുര: അഗസ്ത്യാര്‍ മലയിലേക്ക് സന്ദര്‍ശക പ്രവാഹം തുടങ്ങി. നിത്യേന നൂറോളം സഞ്ചാരികള്‍ക്ക് മാത്രമാണ് വനം വകുപ്പ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.അതുകൊണ്ടുതന്നെ പാസ് കിട്ടാതെ വിഷമിക്കുന്നവര്‍ ഏറെയാണ്. മകരവിളക്ക് മുതല്‍ ശിവരാത്രി വരെയാണ് സന്ദര്‍ശക സീസണ്‍.1983ല്‍ വന്യജീവി സങ്കേതം വനം വകുപ്പിന് കീഴില്‍ രൂപീകരിച്ചതിനു ശേഷമാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ 50 പൈസ മാത്രമായിരുന്നു ഫീസ്.എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം 50 രൂപ യാക്കി മാറ്റിയിരുന്നു.പിന്നീടുള്ള ഓരോ രണ്ടു വര്‍ഷത്തിനു ശേഷവും 100, 200,350,500 എന്നിങ്ങനെ തുക വര്‍ധിപ്പിക്കുകയായിരുന്നു. ബോണക്കാട് നിന്നും അഗസ്ത്യാര്‍മലയിലേയ് ക്കു നടന്നു പോയി പൊങ്കാല പാറയില്‍ പൊങ്കാല അര്‍പ്പിച്ചും,താമ്രപര്‍ണിയില്‍ കുളി കഴിഞ്ഞും തിരികെ മടങ്ങുന്ന ഭക്തരെ ഭീമമായ ഫീസില്‍ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട് . അഗസ്ത്യാര്‍ മലയില്‍ സാഹസിക ടൂറിസം മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും ,ആരാധന സ്വാതന്ത്യമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വാദം .സീസണ്‍…

Read More

ചീങ്ങേരിമല സാഹസിക ടൂറിസം പദ്ധതിക്ക് പുതുജീവന്‍

കല്‍പ്പറ്റ: ചീങ്ങേരിമല സാഹസിക ടൂറിസം കേന്ദ്രത്തിന് സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചു. ഇതോടെ അടഞ്ഞ അധ്യായമായി കണക്കാക്കിയ

Read More

മാടിവിളിച്ച് മറയൂരിന്റെ ചന്ദനക്കാടുകള്‍

മറയൂര്‍: സഞ്ചാരികള്‍ക്ക് നിത്യകൗതുകമുണര്‍ത്തുന്ന ചന്ദനമരങ്ങള്‍ മറയൂരിന്റെ മാത്രം പെരുമ. റോഡിന്റെ ഇരുവശങ്ങളിലായി തിങ്ങിനിറഞ്ഞ്…

Read More