ധ​ർ​മ​സ്ഥ​ല​യി​ലെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ: അ​ന്വേ​ഷ​ണം ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ലേ​ക്ക്; ചി​ന്ന​യ്യ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ലെ വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ലേ​ക്ക്. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റും രാ​ഷ്ട്രീ​യ ഹി​ന്ദു ജാ​ഗ​ര​ൺ വേ​ദി​കെ പ്ര​സി​ഡ​ന്‍റു​മാ​യ മ​ഹേ​ഷ് ഷെ​ട്ടി തി​മ്മ​രോ​ഡി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ചി​ന്ന​യ്യ​യു​ടെ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ മൊ​ബൈ​ൽ ഫോ​ൺ ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ചി​ന്ന​യ്യ​യെ ദി​വ​സ​ങ്ങ​ളോ​ളം ഒ​ളി​പ്പി​ച്ച് താ​മ​സി​പ്പി​ച്ചി​രു​ന്ന​ത് മ​ഹേ​ഷ് ഷെ​ട്ടി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്കാ​നു​ള്ള മൊ​ഴി​ക​ൾ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ച​ത് ഇ​വി​ടെ​വ​ച്ചാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി റി​ക്കാ​ർ​ഡ് ചെ​യ്ത​തും ഇ​വി​ടെ​വ​ച്ചാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ചി​ന്ന​യ്യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പു​റ​ത്തു​വ​ന്ന​ത്.

പു​റ​ത്തു​വ​ന്ന​ശേ​ഷം ചി​ന്ന​യ്യ സ്വ​ന്തം നി​ല​യി​ൽ ആ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ എ​ടു​ത്തു​മാ​റ്റി ഒ​ളി​പ്പി​ച്ചു​വ​ച്ച​തെ​ന്ന് ക​രു​തു​ന്നു.

 

Related posts

Leave a Comment