ല​ഹ​രി​യ്ക്കാ​യി എ​ന്തും ചെ​യ്യും ആൽഫ ​കു​ട്ടി​ക​ൾ; കൊ​ല്ല​ത്തെ 25കാ​ര​ൻ എം​ഡി​എം​എ ക​ട​ത്തി​യ​ത് മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച്; യു​വാ​വി​നെ കു​ടു​ക്കി​യ​ത് ര​ഹ​സ്യ സ​ന്ദേ​ശം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​ഞ്ച​ൽ ച​ന്ത​മു​ക്ക് സ്വ​ദേ​ശി അ​ഭ​യ് ആ​ണ് കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ് ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് 25കാ​ര​നാ​യ ഇ​യാ​ൾ എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ചാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ൽ വ​ച്ചു പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

ജി​ല്ല​യി​ലൂ​ട​നീ​ളം ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ് അ​റി​യി​ച്ചു.

Related posts

Leave a Comment