സാ​മ്പ​ത്തി​ക​ശാ​സ്ത്ര നൊ​ബേ​ല്‍ പ്ര​ഖ്യാ​പി​ച്ചു; ജോ​യ​ല്‍ മൊ​കീ​റി​നും ഫി​ലി​പ്പ് അ​ഗി​യോ​ണി​നും പീ​റ്റ​ര്‍ ഹൊ​വി​റ്റി​നും പു​ര​സ്‌​കാ​രം

2025 ലെ ​സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജോ​യ​ല്‍ മോ​കി​ര്‍, ഫി​ലി​പ്പ് ആ​ഗി​യോ​ണ്‍, പീ​റ്റ​ര്‍ ഹൊ​വി​റ്റ് എ​ന്നി​വ​രാ​ണ് ഈ ​വ​ര്‍​ഷ​ത്തെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.

പു​തി​യ ആ​ശ​യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും എ​ങ്ങ​നെ​യാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്‌​ഥ​ക​ളി​ൽ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ധ​ന​മാ​കു​ന്ന​ത് എ​ന്നാ​ണ് അ​വ​ർ പ​ഠി​ച്ച​ത്. ഈ ​വ​ള​ർ​ച്ച തു​ട​രാ​ൻ എ​ന്തൊ​ക്കെ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും അ​വ​ർ പ​രി​ശോ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ പ്ര​വ​ര്‍​ത്ത​ക മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്കാ​ണ് ല​ഭി​ച്ച​ത്. വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

 

Related posts

Leave a Comment