ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന് (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ഏണി എന്ന സിനിമയുടെ ചിത്രീകരണം ചെർപ്പുളശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സംഭാഷണവും പ്രൊജക്റ്റ് ഡിസൈനിംഗും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്.
ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം. താരങ്ങളായ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി, ജയമോഹൻ, സുബ്രഹ്മണ്യൻ, ജലജ റാണി, ദീപ പ്രഹ്ലാദൻ, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ സുരേഷ്, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്, ജോ ജെയിംസ്, വൈശാഖ്, ജിബി മോൾ, തീർഥമിത്രൻ എന്നിവരും അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ശശി മണ്ണിയത്ത്, പ്രമിത കുമാരി, ഡിഒപി: ജോയ് ആന്റണി ആർട്ട് ഡയറക്ടർ: വിഷ്ണു നെല്ലായ, എഡിറ്റർ: കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ, മ്യൂസിക്: ലെനീഷ് കാരയാട്, ഗാനരചന: സത്യൻ കോട്ടപ്പടി, ഗായകർ: പി .ഉണ്ണികൃഷ്ണൻ, അഭിജിത് കൊല്ലം, നിഖിൽ രാജ്, ശ്വേത അശോക്, ലെനീഷ്, രാജേഷ് അടിമാലി, സ്ക്രിപ്റ്റ് ആൻഡ് അസോസിയേറ്റ് ഡയറക്ടർ: സത്യൻ ചെർപ്പുളശ്ശേരി, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര, കോസ്റ്റ്യൂമർ: സന്തോഷ് പഴവൂർ, ഫൈറ്റ് കോറിയോഗ്രഫര്‍: ബ്രൂസ്ലി രാജേഷ്, മാര്‍ക്കറ്റിംഗ്: ഷോബിൻ പുതുപ്പള്ളി,സ്റ്റിൽസ്: പവിൻ തൃപ്രയാർ, പോസ്റ്റർ ഡിസൈനർ: മനോജ് ഡിസൈൻ, റിലീസ്: 9 അപ്പെക്സ് ഫിലിംസ്, പിആർഒ: എം കെ ഷെജിൻ. സെപ്റ്റംബറിൽ ചിത്രം തിയറ്ററുകളിലെത്തും.