3-ാം വ​യ​സി​ല്‍ ഫി​ഡെ റേ​റ്റിം​ഗ്!

ഭോ​പാ​ല്‍: മൂ​ന്നാം വ​യ​സി​ല്‍ ഫി​ഡെ റേ​റ്റിം​ഗ് സ്വ​ന്ത​മാ​ക്കി മ​ധ്യ​പ്ര​ദേ​ശു​കാ​ര​ന്‍ സ​ര്‍​വാ​ഗ്യ സിം​ഗ് കു​ശ്വാ​ഹ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ചെ​സ് ച​രി​ത്ര​ത്തി​ല്‍ ഫി​ഡെ റേ​റ്റിം​ഗ് ല​ഭി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് മൂ​ന്ന് വ​ര്‍​ഷ​വും ഏ​ഴ് മാ​സ​വും 20 ദി​ന​വും മാ​ത്രം പ്രാ​യ​മു​ള്ള സ​ര്‍​വാ​ഗ്യ സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​ള്ള അ​നീ​ഷ് സ​ര്‍​ക്കാ​ര്‍ മൂ​ന്നു വ​ര്‍​ഷ​വും എ​ട്ട് മാ​സ​വും 19 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ കു​റി​ച്ച റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. 1572 ആ​ണ് ന​ഴ്‌​സ​റി വി​ദ്യാ​ര്‍​ഥി​യാ​യ സ​ര്‍​വാ​ഗ്യ​യു​ടെ ഫി​ഡെ റേ​റ്റിം​ഗ്.

Related posts

Leave a Comment