കാട്ടാക്കട: വംശമറ്റുവെന്ന് കരുതിയ അപൂർവ്വ ചിലന്തിയെ അഗസ്ത്യമലയിൽ നിന്നും കണ്ടെത്തി. കടുവാ ചിലന്തി എന്നറിയപ്പെടുന്ന അത്യന്തം വിഷം ചുരത്തുന്ന ചിലന്തിയാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. കടുവാചിലന്തിയുടെ ശരീരസ്രവങ്ങൾ ശരീരത്തിൽപ്പെട്ടാൽ മരണം വരെ സംഭവിക്കാം.
റൂഫി ലാറ്റാ സ്പൈഡർ എന്നറിയപ്പെടുന്ന കടുവാചിലന്തി അഗസ്ത്യമലയുടെ അടിവാരത്തു മാത്രം കാണപ്പെടുന്ന ഇനമാണ്. 1899 ൽ ബ്രിട്ടീഷുകാരമായ കാർട്ടർ എന്ന ചിലന്തി ഗവേഷകനാണ് കടുവാ ചിലന്തിയെ ഈ കാടുകളിൽ നിന്നും കണ്ടെത്തിയത്.