കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള്‍ ഹക്കിനെയാണ് (22) ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില്‍ പിന്തുടരര്ന്ന് ഇയാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

