തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി നേഹ സക്സേന. താനൊരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളമാണ് ദുരനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നു നേരിടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണുനടിയുടെ പ്രതികരണം.
“ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവമാണ് എനിക്ക് ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്നത്. ആ സമയത്ത് ഹിന്ദിയും പഞ്ചാബിയും ഇംഗ്ലീഷും മാത്രമാണ് സംസാരിക്കാൻ അറിഞ്ഞി രുന്നത്. സൗത്ത് ഭാഷകൾ അറിയുമായിരുന്നില്ല. ഞാൻ ആ സമയത്തൊക്കെ പല ഓഡിഷനും കൊടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ഓഡിഷന് സെലക്ടായി. അവരെന്നോടു ചോദിച്ചത് ഈ രാത്രി ഡിന്നറിനു വരാൻ സാധിക്കുമോയെന്നാണ്.
എന്തിനാണു ഡിന്നർ, ഞാൻ ഭക്ഷണം കഴിച്ചു, സർ എന്ന് ഞാൻ പറഞ്ഞു. അതു കുഴപ്പമില്ല, ഹോട്ടലിൽ പോയി ഡിന്നർ കഴിക്കാമെന്നു പറഞ്ഞു. എനിക്ക് അദ്ദേഹം പറഞ്ഞതു മനസിലായിട്ടില്ല. ഞാൻ ആ സമയത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ അമ്മയാണ് എന്താണെന്നു ബോധ്യപ്പെടുത്തിയത്. അമ്മ പറഞ്ഞു, ഇനി ഇങ്ങനെയുള്ള കോൾ വരുമ്പോൾ ആദ്യം പറയേണ്ടതു നോ എന്നാണെന്നാണ്.
പിന്നീടു ഞാൻ ഇൻഡസ്ട്രിയെക്കുറിച്ചു വിശദമായി അറിയാനും മനസിലാക്കാനും തുടങ്ങി. അപ്പോൾ എനിക്കു മനസിലായി കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സാധാരണ ടേം ആണിതെന്ന്. ഇവിടെ ഇതു സാധാരണമാണെന്ന്. എന്നാൽ, സിനിമയോടു താത്പര്യമുള്ള മനുഷ്യർ, അതിനെ പാഷനോടെ കാണുന്ന മനുഷ്യർ ഒരിക്കലും ഇതു ചെയ്യില്ല. എത്ര പ്രൊഡ്യൂസേഴ്സ്, ഡയറക്ടേഴ്സ്, വലിയ നടന്മാർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്കൊരു ദുരനുഭവവും ഉണ്ടായിട്ടില്ല. കാരണം അവരൊക്കെ സിനിമയോടു പാഷനുള്ളവരാണ്.
എന്നാൽ ചിലർക്കു പാഷൻ മറ്റൊന്നിനോടാണ്. ഏകദേശം ഒന്നര വർഷത്തോളം ഈ പ്രശ്നം ഉണ്ടായിരുന്നു. എനിക്കു ശരിക്കും മടുപ്പായി, ഫാഷൻ ഇൻഡസ്ട്രി മതി, സിനിമ വേണ്ടെന്നു പറഞ്ഞു. മാത്രമല്ല ഞാൻ ജോലിയും ചെയ്യുന്നുണ്ട്. അങ്ങനെ ഞാൻ മോഡലിംഗ് കൂടുതൽ ചെയ്തു തുടങ്ങി. അങ്ങനെയൊരു ഷോയിൽ അസുരാജ് ശേഖർ എന്ന ഡയറക്ടർ എന്നെ കണ്ടു. അദ്ദേഹം തന്റെ നൂറാമത്തെ സിനിമ ചെയ്യാനൊരുങ്ങുകയായിരുന്നു, റിക്ഷാ ഡ്രൈവർ എന്ന പേരിൽ.
അങ്ങനെ അദ്ദേഹം ഷോ കോർഡിനേറ്റേഴ്സിനെ സമീപിച്ചു, എന്നക്കുറിച്ച് അന്വേഷിച്ചു. അവർ പറഞ്ഞത്, സിനിമയൊന്നുമായി അങ്ങോട്ടു പോകേണ്ട, അവർ ഭദ്രകാളിയാണ്, എന്തെങ്കിലും മോശം പറഞ്ഞാൽ അടികിട്ടുമെന്ന്. അദ്ദേഹം പറഞ്ഞു, അവൾ എനിക്ക് മകളെപ്പോലെയാണ്, അവളുടെ നമ്പറോ അല്ലെങ്കിൽ മാതാപിതാക്കളുടെ നമ്പറോ തരൂ എന്ന്.
നമ്പർ നൽകിയാൽ പ്രശ്നമാണെന്ന് അറിയിച്ചതോടെ പോകാൻനേരം അദ്ദേഹം എന്നെ പുറകിൽനിന്ന് വിളിച്ചു. സിനിമയെക്കുറിച്ച് സംസാരിച്ചു, പക്ഷേ, ഞാൻ ഫ്രസ്ട്രേറ്റഡ് ആയിരുന്നു. കാരണം ഓരോ തവണയും അവസരം ലഭിച്ചെങ്കിലും അവരുടെ വ്യക്തിതാത്പര്യങ്ങൾ നടക്കാതായപ്പോൾ പലരും എന്നെ റിജക്ട് ചെയ്തു. അതുകൊണ്ടുതന്നെ എനിക്കു താത്പര്യം ഉണ്ടായിരുന്നില്ല.
എന്നാൽ അദ്ദേഹം പറഞ്ഞു: മോളെ, എനിക്ക് നിന്നിൽ നിന്ന് ഒന്നും വേണ്ട, മാതാപിതാക്കളുടെ കൂടെ വന്നാൽ മതി. തന്റെ ഓഫീസ് നമ്പറും തന്നു. മൂന്നു ദിവസത്തിനുള്ളിൽ ഷൂട്ട് ആരംഭിക്കുമെന്ന് അറിയിച്ചു. താൻ പല നടിമാരേയും കണ്ടു. ആരെയും ഇഷ്ടപ്പെട്ടില്ല. പക്ഷേ, കുട്ടിയെ കണ്ടപ്പോൾ എനിക്ക് ഏറെ ഇഷ്ട മായെന്നും പറഞ്ഞു. എന്റെ
സിനിമയിലെ പെൺകുട്ടിയുടെ റോൾ അഭിഭാഷകയുടേതാണ്.സിനിമയുടെ സെക്കൻഡ് ഹാഫിൽ പെൺകുട്ടി ആസിഡ് ആക്രമണ സർവൈവർ ആയിട്ടായിരിക്കും എന്നും പറഞ്ഞു. അത് ഒകെയാണെങ്കിൽ സിനിമ ചെയ്യാമെന്നു പറഞ്ഞു. ഇതോടെ ഞാൻ പറഞ്ഞു: സർ, എനിക്ക് പ്രതിഫലം തന്നില്ലെങ്കിലും വേണ്ടില്ല ഞാൻ സിനിമ സൗജന്യമായി ചെയ്യാമെന്ന്. കാരണം എനിക്ക് എന്റെ ഡിഗ്നിറ്റി കോംപ്രമൈസ് ചെയ്യാതെ തന്നെഅവസരം ലഭിച്ചു.അത് അഭിമാന മായിരുന്നു”- നേഹപറഞ്ഞു.