നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാല് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രത്തിലൂടെയാണ്.
സാക്ഷി വൈദ്യയാണു ചിത്രത്തില്‍ നായിക. മലയാളത്തിനുപുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണു സൂചന.
സംഗീതത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. നിഷാദ് കോയയാണു ഹാലിന്റെ രചന. പ്രമുഖ ബോളിവുഡ് ഗായകന് ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. -പിആർഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.