കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതുകൊണ്ടുതന്നെ സിനിമ തനിക്കൊരു സീരിയസ് ബിസിനസാണെന്ന് ശാലിൻ സോയ. നൂറല്ല എന്റെ അഞ്ഞൂറ് ശതമാനവും കൊടുത്താണ് ഞാൻ വർക്ക് ചെയ്യുന്നതും. 24 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. അതൊരു തമാശയല്ലല്ലോ. 10 വർഷമായി സംവിധാനം ചെയ്യാനാണ് ട്രൈ ചെയ്യുന്നത്.
എട്ടു ഷോർട്ട് ഫിലിമുകളും ഒരു സിനിമയും ചെയ്തു. ഇപ്പോൾ പുതിയ ഫീച്ചർ ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി പലരേയും അപ്രോച്ച് ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന് ഒരു കാരണം കുക്ക് വിത്ത് കോമാളിയിലെ എന്റെ ഇമേജാണ്.
പിന്നീടു സംസാരിച്ച് കൺവിൻസ് ചെയ്തു കഴിയുമ്പോൾ സംവിധാനത്തിൽ ഞാൻ സീരിയസാണെന്ന് അവർക്ക് മനസിലാകും. വളരെ ട്രിക്കി ജോബാണ് സംവിധാനം. പക്ഷേ, എനിക്കത് ഇഷ്ടമാണ് എന്ന് ശാലിൻ സോയ പറഞ്ഞു.