സിനിമാ റിവ്യൂവിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി.
കഴിഞ്ഞ ദിവസം തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു. “എന്റെ കാൻസർ മൾട്ടിപ്പിൾ മെലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല. കൂടി വന്നാൽ ഇനി രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ആറാട്ടണ്ണൻ പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ തനിക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടിയാണ് കാൻസർ എന്ന് കള്ളം പറഞ്ഞതെന്ന് വെളിപ്പെടുത്തി സന്തോഷ് വർക്കി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കാൻസർ ഇല്ലന്ന് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ആറാട്ട് അണ്ണൻ എല്ലാവരോടും മാപ്പ് പറയുന്നു. കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ field out ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളം ആണ് cancer രോഗം. അത് ഞാൻ ഒരിക്കലും പറയാൻ പാടില്ലാത്തത് ആയിരുന്നു. Sorry to all my wellwishers. അറിയാതെ famous ആയ ഒരാൾ ആയിരുന്നു ഞാൻ. ഞാൻ fame enjoy ചെയ്തു. Fame നഷ്ട്പ്പോൾ എനിക്ക് പറ്റിയ ഒരു കൈ അബദ്ധം ആണ് ഇത്. എന്റെ enemies ഈ അവസരം മുതൽ എടുക്കുകയാണ്.ഞാൻ സഹായിച്ച ആളുകൾ ഈ അവസരത്തിൽ എന്നെ പിന്നിൽ നിന്ന് എന്നെ കുത്തുക ആണ്. once more എല്ലാവരോടും sorry. From നിങ്ങളുടെ ആറാട്ട് അണ്ണൻ.