ശ​ബ​രി​മ​ല മ​ണ്ഡ​ല ഉ​ത്സ​വം; കെ​എ​സ്ആ​ർ​ടി​സി​യു​ടെ 448 ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക്

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ഒ​ന്ന​ര മാ​സം അ​ടു​ത്തെ​ത്തി നി​ല്ക്കു​മ്പോ​ൾ കെ ​എ​സ് ആ​ർ​ടി​സി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ​യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ​മ്പ​യി​ലെ ഡി​പ്പോ​യി​ലേ​യ്ക്ക് 448 ബ​സു​ക​ൾ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് 448 ബ​സു​ക​ൾ തെര​ഞ്ഞെ​ടു​ത്ത​ത്. ഈ ​ബ​സു​ക​ളു​ടെ എ​ല്ലാ​വി​ധ അ​റ്റ കു​റ്റപ്പ​ണി​ക​ളും ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേശം.

പ​മ്പ ഡി​പ്പോ​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട 174 ബ​സു​ക​ൾ പാ​പ്പ​നം കോ​ട് സെ​ൻ​ട്ര​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 82 ബ​സു​ക​ൾ മാ​വേ​ലി​ക്ക​ര റീ​ജണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 66 എ​ണ്ണം ആ​ലു​വ റീ​ജണ​ൽ വ​ർ​ക്ക്ഷോ​ഷോ​പ്പി​ലും 46 എ​ണ്ണം എ​ട​പ്പാ​ൾ റീ​ജി​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 40 എ​ണ്ണം കോ​ഴി​ക്കോ​ട് റീ​ജണ​ൽ വ​ർ​ക്ക് ഷോ​പ്പി​ലും ഉ​ൾ​പ്പെ​ടെ 408 ബ​സു​ക​ൾ പ​ണി​ക​ൾ​ക്കാ​യി എ​ത്തി​ക്കാ​നാ​ണ് നി​ർദേ​ശം.

എ​ല്ലാ ബ​സു​ക​ളി​ലും ഫ​യ​ർ ഡി​സ്റ്റിം​ഗു​ഷ​ർ ഉ​ണ്ടാ​യി​ക്ക​ണം. എ​ഞ്ചി​ൻ ക​ണ്ടീ​ഷ​ൻ, ബ്രേ​ക്ക് – ക്ല​ച്ച് സി​സ്റ്റം​സ്, ഷോ​ക്ക് ഒ​ബ്സ​ർ​വ​ർ,എ​ഫ് ഐ ​പ​മ്പ്, റേ​ഡി​യേ​റ്റ​ർ, ഓ​യി​ൽ – ഡീ​സ​ൽ ലീ​ക്ക്, ട​യ​ർ, ബാ​റ്റ​റി, ഡോ​ർ ലോ​ക്ക്, ഹാ​ൻ​ഡ്‌​ബ്രേ​ക്ക്, സ​സ്പെ​ൻ​ഷ​ൻ സി​സ്റ്റം, സ്റ്റി​യ​റിം​ഗ് സി​സ്റ്റം, ബോ​ഡി ക​ണ്ടീ​ഷ​ൻ തു​ട​ങ്ങി എ​ല്ലാം പ​രി​ശോ​ധി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നേ​ര​ത്തെ ത​ന്നെ ബ​സു​ക​ൾ നി​ശ്ച​യി​ച്ച് അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment