എന്തുകൊണ്ട് സഞ്ജു: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ വ​ന്പ​ൻ താ​ര കൈ​മാ​റ്റം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കോ?

ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ വ​ന്പ​ൻ താ​ര കൈ​മാ​റ്റം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കോ? രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ണ്‍ 2026 സീ​സ​ണ്‍ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചു. സ്വാ​പ്പ് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ജു സാം​സ​ണു പ​ക​ര​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ൻ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നു കൈ​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ധോ​ണി​ക്കു പി​ൻ​ഗാ​മി!
മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ഞ്ജു​വി​നെ ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​പി​എ​ൽ ക​രി​യ​ർ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ ധോ​ണി എ​ത്ര​കാ​ലം ചെ​ന്നൈ ടീ​മി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ധോ​ണി​ക്ക് പ​ക​രം മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​റും ശ​ക്ത​നാ​യ ബാ​റ്റു​മെ​ന്ന ഓ​പ്ഷ​നാ​ണ് സ​ഞ്ജു​വി​ലൂ​ടെ ചെ​ന്നൈ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​ത്ര​വു​മ​ല്ല ക്യാ​പ്റ്റ​ൻ​സി ത​ല​വേ​ദ​ന​യും സ​ഞ്ജു​വി​ലൂ​ടെ അ​വ​സാ​നി​ക്കും. എ​ന്നാ​ൽ, ചെ​ന്നൈ​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ളി​ക്കാ​രി​ൽ ഒ​രാ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ന​ഷ്ടം ആ​രാ​ധ​ക​രി​ൽ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ദ്രു​ത​നീ​ക്കം
സ​ഞ്ജു​വി​നെ കൈ​മാ​റു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീം ​മാ​നേ​ജ്മെ​ന്‍റും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും ത​മ്മി​ലു​ള്ള ച​ർ​ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ഞ്ജു ട്രാ​ൻ​സ്ഫ​റി​ന് താ​ല്പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട് ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചു.

ഇ​ത് അം​ഗീ​ക​രി​ച്ച രാ​ജ​സ്ഥാ​ൻ ഫ്രാ​ഞ്ചൈ​സി അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ദ്രു​ത​ഗ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ മാ​റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ട്രാ​ൻ​സ്ഫ​ർ ച​ർ​ച്ച വീ​ണ്ടും സ​ജീ​വ​മാ​യി.

ര​വീ​ന്ദ്ര ജ​ഡേ​ജ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ യു​വ​താ​രം ഡെ​വാ​ൾ​ഡ് ബ്രെ​വി​സ് എ​ന്നി​വ​രെ​യാ​ണ് സ​ഞ്ജു​വി​നു പ​ക​രം രാ​ജ​സ്ഥാ​ൻ ചോ​ദി​ച്ച​ത്. ഇ​തി​നി​ടെ ട്രേ​ഡിം​ഗി​ന് ജ​ഡേ​ജ​യ്ക്കു താ​ൽ​പ​ര്യ​മി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടും വ​ന്നി​രു​ന്നു.

Related posts

Leave a Comment