ഐ​​എ​​സ്എ​​ല്‍ തി​​രി​​ച്ചെ​​ത്തു​​ന്നു

മും​​ബൈ: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തു​​ന്നു. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ശാ​​സ​​ന​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​നും (എ​​ഐ​​എ​​ഫ്എ​​ഫ്) ഐ​​എ​​സ്എ​​ല്‍ ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സ്ഡി​​എ​​ല്‍) ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​നം ന​​ട​​ത്തി​​യ അ​​ടി​​യ​​ന്ത​​ര ച​​ര്‍​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​നം.

എ​​ഐ​​എ​​ഫ്എ​​ഫും എ​​ഫ്എ​​സ്ഡി​​എ​​ല്ലും ത​​മ്മി​​ലു​​ള്ള മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് ത​​ര്‍​ക്ക​​മാ​​ണ് 2025-26 ഐ​​എ​​സ്എ​​ല്‍ ഇ​​തു​​വ​​രെ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​ക്കി​​യ​​ത്. ഈ ​​മാ​​സം 28നു ​​മു​​മ്പ് മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റി​​ല്‍ ധാ​​ര​​ണ​​യി​​ല്‍ എ​​ത്ത​​ണ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്നും ക്ല​​ബ്ബു​​ക​​ളു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് സു​​പ്രീം​​കോ​​ട​​തി നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് എ​​ഐ​​എ​​ഫ്എ​​ഫും എ​​ഫ്എ​​സ്ഡി​​എ​​ല്ലും യോ​​ഗം ചേ​​ര്‍​ന്ന​​ത്.

ഒ​​ക്‌ടോ​​ബ​​ര്‍-​​ന​​വം​​ബ​​ര്‍
ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ പോ​​രാ​​ട്ടം ഒ​​ക്‌ടോ​​ബ​​ര്‍ 24ന് ​​ആ​​രം​​ഭി​​ക്കാ​​മെ​​ന്നാ​​ണ് എ​​ഐ​​എ​​ഫ്എ​​ഫും എ​​ഫ്എ​​സ്ഡി​​എ​​ല്ലും ത​​മ്മി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​നം. എ​​ന്നാ​​ല്‍, പ​​ല ക്ല​​ബ്ബു​​ക​​ളും നി​​ര്‍​ജീ​​വാ​​വ​​സ്ഥ​​യി​​ലാ​​യ​​തി​​നാ​​ല്‍ ന​​വം​​ബ​​ര്‍ ആ​​ദ്യ വാ​​ര​​മെ​​ങ്കി​​ലും ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ക എ​​ന്ന​​താ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ ല​​ക്ഷ്യ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണ​​ങ്ങ​​ള്‍ വ​​ന്നി​​ട്ടി​​ല്ല.

Related posts

Leave a Comment