ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില് ഉര്വില് പട്ടേലിന്റെ മിന്നും സെഞ്ചുറി. 2025 സീസണിലെ ആദ്യ മത്സരത്തില് ഗുജറാത്ത് ക്യാപ്റ്റന് ഉര്വില് 31 പന്തില് സെഞ്ചുറി തികച്ചു. ട്വന്റി-20 ക്രിക്കറ്റില് ഒരു ഇന്ത്യന് താരത്തിന്റെ വേഗത്തിലുള്ള രണ്ടാമത് സെഞ്ചുറിയാണിത്.
2024 സയീദ് മുഷ്താഖ് അലി ട്രോഫിയില് 28 പന്തില് ഉര്വില് പട്ടേലും അഭിഷേക് ശര്മയും സെഞ്ചുറി തികച്ചതാണ് റിക്കാര്ഡ്.
സര്വീസസിനെതിരേ 37 പന്തില് 12 ഫോറും 10 സിക്സും അടക്കം 119 റണ്സുമായി ഉര്വില് പുറത്താകാതെ നിന്നു. മത്സരത്തില് ഗുജറാത്ത് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോര്: സര്വീസസ് 20 ഓവറില് 182/9. ഗുജറാത്ത് 12.3 ഓവറില് 183/2.

