പ്ര​വീ​ണ​യും ജീ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ൾ; സൗ​ഹൃ​ദം അ​തി​ര് ക​ട​ന്ന​പ്പോ​ൾ വാ​ട്സാ​പി​ൽ ബ്ലോ​ക്ക് ചെ​യ്തു; യു​വ​തി​യെ കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു

മ​യ്യി​ൽ: കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലി​ലെ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​ക്കൊ​ന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു​വാ​വും മ​രി​ച്ചു. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​ന്പ് കു​ട്ടാ​വ് സ്വ​ദേ​ശി പ​ട്ടേ​രി ഹൗ​സി​ൽ ജി​ജേ​ഷാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​രി​ക്കൂ​ർ കു​ളി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​ക്കാ​യി​രു​ന്നു സം​ഭ​വം. കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലി​ലെ പ്ര​വീ​ണ​യെ​യാ​ണ് (39) ജി​ജേ​ഷ് വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ടി​ന​ക​ത്ത് ക​ട​ന്ന് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ജി​ജേ​ഷ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ്ര​വീ​ണ​യു​മാ​യി ജി​ജേ​ഷി​ന് സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രു​മാ​ണ്.

പി​ന്നീ​ട് സൗ​ഹൃ​ദം അ​തി​ര് ക​ട​ന്ന​പ്പോ​ൾ പ്ര​വീ​ണ ത​ന്നെ ഇ​യാ​ളെ വാ​ട്സാ​പ്പി​ൽ ബ്ലോ​ക്ക്‌ ചെ​യ്‌​ത​താ​ണു കൊ​ലപാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment