റായ്പുര്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്നു നടക്കുന്ന രണ്ടാം ഏകദിന ക്രിക്കറ്റിനു മുന്നോടിയായി രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി എന്നിവരുടെ നീക്കങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളായി. സൂപ്പര്‍ സീനിയേഴ്സായ കോഹ്ലി, രോഹിത് എന്നിവരുമായി ഗംഭീറിനുള്ള അനൈക്യം മാറ്റാന്‍ ബിസിസിഐ നേരിട്ട് ഇടപെടുമെന്ന വാര്ത്തയ്ക്കിടെയാണിത്.
കോഹ്ലിയും ബിസിസിഐ സെലക്ടര്‍ പ്രഗ്യാന്‍ ഓജയും തമ്മില്‍ ദീര്‍ഘ സംഭാഷണം നടന്നു. ഇവര്‍ക്കൊപ്പം രോഹിത് ശര്‍മയും പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു. ഗംഭീറും രോഹിത്തും തമ്മിലും ചര്‍ച്ചകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെട്ടു.

