കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന യുവാക്കളിലെ ക്വട്ടേഷന്‍ സംഘാംഗത്തെ കേ്ന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് ക്വട്ടേഷന്‍ സംഘാംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നത്.
2023 നവംബറില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ മിഥുനും ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് മിഥുന് ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ മിഥുന് ജാമ്യത്തിലാണ്.
ആലുവ സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ സുഹൃത്ത് നല്കിയ ക്വട്ടേഷന്‍ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവര്‍ത്തനം. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്പന നടത്താനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞ് മര്‍ദിച്ചവശനാക്കുകയും സ്വര്‍ണം കവരുകയുമായിരുന്നു. മിഥുനെതിരെയുള്ള കേസുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.