പുള്ളിപ്പിലിയും തെരുവുനായയും തമ്മിലുള്ള മൽപ്പിടുത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.
തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ കടിപിടി കൂടി ഏകദേശം 300 മീറ്ററോളം പുലിയെ നായ വലിച്ചുകൊണ്ട് പോയി. ഒട്ടും പ്രതീക്ഷിക്കാതെയാണ് നായയുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായതെന്ന് കണ്ടു നിന്നവർ പറഞ്ഞു.
സംഭവത്തിൽ പുലിക്ക് നന്നായി പരിക്കേറ്റു. നായയുടെ കടിയിൽ നിന്ന് ഒരുവിധത്തിൽ എങ്ങനെയോ രക്ഷപെട്ട് പുലി ഓടിപ്പോയി.
തെരുവുനായ പുള്ളിപ്പുലിയെ അക്രമിച്ചത് വിശ്വസിക്കാൻ സാധിക്കില്ല, പിടിച്ചു നിൽക്കാൻ സാധിക്കാതെവന്നതോടെ പുലി ഓടിപ്പോവുകയായിരുന്നു’ എന്നാണ് ഒരു ഗ്രാമവാസി സംഭവത്തെ കുറിച്ച് പറഞ്ഞത്.