കളങ്കാവൽ എന്ന സിനിമയിൽ താൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ ,നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ് എന്ന് മമ്മൂട്ടി. സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ലന്ന് അദ്ദേഹം പറഞ്ഞു. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പോലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണു നല്ലതെന്നുതോന്നി.
അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്നു ചോദിച്ചു. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാനും നായകനാണ്, പ്രതിനായകൻ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

