തന്റെ ഡോകടർ അങ്കിളിനെക്കുറിച്ച് വാചാലയായി മീനാക്ഷി അനൂപ്. നടി മമത ബൈജുവിന്റെ പിതാവ് കൂടിയായ ബൈജുവിനെ കുറിച്ച് ഇതിനു മുൻപും മീനാക്ഷി കുറിച്ചിരുന്നു. താരം ഇപ്പോൾ ഡോക്ടറിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
റിയൽ ഹീറോ… ഡോ. ബൈജു… അതെ തികച്ചും സാധാരണ സാഹചര്യങ്ങളിൽനിന്നു സ്വപ്രയത്നത്താൽ പഠിച്ച് മുന്നേറി ഒരു ഡോക്ടറായി ഒരു നാടിന്റെ അഭിമാനമായ്… കോട്ടയം ജില്ലയിലെ കിടങ്ങൂർ സൗത്തിലെ തന്റെ മെറിറ്റസ് ഹെൽത്ത് കെയറിൽ എപ്പോഴുമുണ്ടാവും. ഈ ഹോസ്പിറ്റലിൽ ഉള്ളവരും മറ്റു ഡോക്ടർമാരും ഒക്കെ എത്ര നല്ലവരാണ്.
എത്ര ഇഷ്ടത്തോടെയാണവർ എല്ലാവരോടും സംസാരിക്കുന്നത്. ഈ ഡോക്ടർക്ക് എന്തു മാജിക്കാണാവോ ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാൻ. എപ്പോഴും ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും ഡോക്ടറെ കാണാൻ. തികച്ചും സാധാരണക്കാർ.
അവരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചികിത്സാച്ചെലവുകളും. ഒരു നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവനായ ഞങ്ങളുടെ സ്വന്തം ബൈജു ഡോക്ടർ. ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ച് ശല്യപ്പെടുത്തിയാലും അപ്പുറത്തുനിന്ന് ഒരു മറുപടിയുണ്ട്. കുഞ്ഞെ ഞാനിവിടെയുണ്ട് ഒന്നും പേടിക്കേണ്ട ട്ടോ. അതെനിക്കു തരുന്ന ആത്മവിശ്വാസം ചില്ലറയല്ല.
എന്റെ പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് സർപ്രൈസ് ആയി എന്റെ എല്ലാമായ ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിൽ വന്നപ്പോൾ കൂടെ കൊണ്ടുവന്നതോ,സ്വന്തം മകളും നമ്മുടെ അഭിമാനവുമായ യംഗ് സ്റ്റാർ മമിത ബൈജുവിനെയും. എന്റെ പിറന്നാൾ മധുരം ഡബിളായി. ഒരിക്കലും മറക്കാത്ത ഒന്നായി. ഇതൊക്കെ സാധിച്ചു തരുന്ന, ഇതെന്നല്ല ടോപ്പ് സിംഗറിലെ ഏല്ലാ അവശ്യങ്ങളും ‘മീനൂട്ടി ഡൺ’ എന്നു പറയുന്ന ടോപ്പ് സിംഗറിന്റെ എല്ലാമായ ഞങ്ങടെ പ്രിയ രാഗേഷ് ചേട്ടൻ … ഹൃദയപൂർവ്വം നന്ദി: ട്ടോ. -മീനാക്ഷി