കൊച്ചി: എറണാകുളം വളഞ്ഞമ്പലത്തെ മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഷോപ്പിന്റെ ഇരുമ്പുഷട്ടറും ഗ്ലാസ് വാതിലും തകര്‍ത്ത് ഒന്നരലക്ഷം രൂപയുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് കവര്‍ന്നത്.
വളഞ്ഞമ്പലം ദേവീക്ഷേത്രത്തിന് സമീപത്ത് ഇടക്കൊച്ചി സ്വദേശി അഭിലാഷിന്റെ ഉമടസ്ഥതയിലുള്ള ‘ഹോപ്പ്ടെക്ക് മൊബൈല്‍ വേള്‍ഡി’ല്‍ ഞായറാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു മോഷണം നടന്നത്. മൂന്നു യുവാക്കളടങ്ങിയ സംഘം ഷട്ടറിന്റെ പൂട്ടുകള്‍ പൊളിച്ച ശേഷം ഗ്ലാസ് വാതിലിന്റെ താഴത്തെ പാനലിലെ പാളി തകര്‍ത്താണ് അകത്ത് കടന്നത്.
മൊബൈല്‍ഫോണുകളും പവര്‍ബാങ്കുകളും ഇയര്പാഡുകളും ആക്സസറീസും ഉള്‍പ്പെടെ കവര്‍ന്നു. സര്‍വീസിനായി ആള്ക്കാര് ഏല്‍പ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയാണു മോഷണം പോയത്.
കടയ്ക്ക് എതിര്‍വശത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് മൂന്ന് യുവാക്കളില്‍ രണ്ട് പേര് റോഡിന് സമീപം നിലയുറപ്പിച്ച് വാഹനങ്ങളും ആള്‍ക്കാരും വരുമ്പോള്‍ പൂട്ട് പൊളിക്കുന്ന യുവാവിന് മുന്നറിയിപ്പു നല്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മൂന്നു പേരും മുഖം മറച്ച നി്ലയിലാണ്