1984- ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയാ മൊയ്തു. പിന്നീട് തമിഴിലും തെലുങ്കിലും ഉൾപ്പടെ മറ്റ് ഭാഷകളിലെല്ലാം താരം സജീവമായി. നദിയ മൊയ്തുവിന്റെ സൗന്ദര്യം അന്നും ഇന്നും വലിയ ചർച്ചയാണ്. പ്രായം ഇത്രയായിട്ടും സൗന്ദര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല, കുറച്ചുകൂടെ വർധിച്ചെന്ന് മാത്രമേ പറയാൻ സാധിക്കൂ.
ഇപ്പോഴിതാ താരം പങ്കുവച്ച നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൗത്ത് ഇന്ത്യയുടെ ലാവണി നൃത്തം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചത്.
വീഡിയോ പെട്ടന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രായം 58നോട് അടുത്തിട്ടും ഇപ്പോഴും ആ പഴയ പതിനെട്ട്കാരിതന്നെയെന്ന് മിക്കവരും കമന്റ് ചെയ്തത്. പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമെന്ന് ഇതുപോലെയുള്ളവരെ കാണുന്പോൾ തോന്നിപ്പോകുന്നു എന്ന് പറഞ്ഞവരും കുറവല്ല.
വർഷാ വർഷം മുടങ്ങാതെ നടക്കുന്ന എയിറ്റീസ് റീ-യൂണിയൻ ആഘോഷത്തിലായിരുന്നു നദിയ മൊയ്തുവിന്റെ ഡാൻസ്. താരത്തിനൊപ്പം സുഹാസിനിയും ഖുശ്ബുവും ജയശ്രീയും കൂടി ഒത്തുചേർന്നപ്പോൾ അതൊരു ഗംഭീര ദൃശ്യ വിരുന്നായി.