പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം; വീ​ഴ്ച​ക​ൾ​ക്കു സാ​ധ്യ​ത​യേ​റു​ന്നു

ശ​രീ​ര​ത്തിന്‍റെ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ് പാ​ര്‍​ക്കി​ന്‍​സോ​ണി​സം രോ​ഗം. ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ ഭാ​ഗ​ങ്ങ​ളാ​ണ് ബേ​സ​ൽ ഗാ​ൻ​ഗി​യ​യും സ​ബ്സ്റ്റാ​ൻ​ഷ്യ നൈ​ഗ്ര​യും. ഇ​വി​ട​ങ്ങ​ളി​ലെ ഡോ​പ്പാ​മി​ന്‍ എ​ന്ന പ​ദാ​ര്‍​ഥം ഉ​ത്പാ​ദിപ്പിക്കു​ന്ന ഞ​ര​മ്പു​ക​ള്‍ ന​ശി​ച്ചുപോ​കു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന് ആ​ധാ​രം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പേ​ശി​ക​ളു​ടെ ദൃ​ഢ​ത

എ​ല്ലാ സ​ന്ധി​ക​ളും ച​ലി​പ്പി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടും മൊ​ത്ത​ത്തി​ല്‍ ഒ​രു ക‌ടുപ്പവും (stiffness) അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ത് ഏതെ​ങ്കി​ലും ഒ​രു വ​ശ​ത്തെ കൈ​കാ​ലു​ക​ളി​ല്‍ ആ​യി​രി​ക്കും ആ​ദ്യം വ​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ എ​ല്ലാ കൈ​കാ​ലു​ക​ളെ​യും ബാ​ധി​ക്കും. ഒ​ടു​വി​ല്‍ ക​ഴു​ത്തി​ലെ​യും ന​ട്ടെ​ലി​ലെ​യും പേ​ശി​ക​ളെ ബാ​ധി​ക്കു​മ്പോ​ള്‍ കൂ​ന് ഉ​ണ്ടാ​കാം.

പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ വേ​ഗം കു​റ​യു​ന്നു

പ​ഴ​യ വേഗത്തിൽ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റാ​താ​കു​ക, ന​ട​ത്ത​ത്തി​ന്‍റെ വേഗം കു​റ​യു​ക എന്നിവയൊ​ക്കെ ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​ത് ചി​ല​പ്പോ​ള്‍ കൂ​ടെ ഉ​ള്ള​വ​രാ​യി​രി​ക്കും ആ​ദ്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. സം​സാ​ര​ത്തി​ലും ഈ ​വേ​ഗ​​ക്കു​റ​വ് കാ​ല​ക്ര​മേ​ണ
പ്ര​ക​ട​മാ​കും.

ബാ​ല​ന്‍​സ് ഇ​ല്ലാ​യ്മ

പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ളി​ല്‍ വീ​ഴ്ച​ക​ള്‍ സാ​ധാ​ര​ണ​മാ​ണ്. കി​ട​ന്നി​ട്ട് എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ഴോ പെ​ട്ടെന്ന് തി​രി​യു​മ്പോ​ഴോ നി​ര​പ്പി​ല്ലാ​ത്ത ത​റ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴോ, പ​ടി​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ഴോ ഒ​ക്കെ ബാ​ല​ന്‍​സ് തെ​റ്റി വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മേ​ല്‍​പ്പറ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടാ​തെ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാം.

* കൈ​യ​ക്ഷ​ര​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് അ​തി​ലൊ​ന്ന്. അ​ക്ഷ​ര​ങ്ങ​ളു​ടെ വ​ലുപ്പം എ​ഴു​തു​മ്പോ​ള്‍ കു​റ​ഞ്ഞുകു​റ​ഞ്ഞു വ​രിക​യും
പി​ന്നീ​ട് തീ​രെ എ​ഴു​താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കാം.

* മു​ഖ​ത്തെ പേ​ശി​ക​ളു​ടെ ദൃ​ഢ​ത കാ​ര​ണം മു​ഖ​ത്ത് ഭാ​വ​മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ രോ​ഗി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​തുകൊ​ണ്ടുത​ന്നെ ദുഃ​ഖ​മാ​യാ​ലും സ​ന്തോ​ഷ​മാ​യാ​ലും മു​ഖ​ത്ത് ഒ​രേ ഭാ​വം ആ​യി​രി​ക്കും.

* സാ​ധാ​ര​ണ​യാ​യി ന​മ്മ​ള്‍ കൈ​ക​ള്‍ വീ​ശി​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ വീ​ശാ​ന്‍ സാ​ധി​ക്കി​ല്ല.

* സം​സാ​ര​ം വ​ള​രെ പ​തി​ഞ്ഞ​തും ഒ​രേ ടോ​ണി​ല്‍ ഉ​ള്ള​തു​മാ​യി​രി​ക്കും.

* പാർക്കിൻസൺ ബാധിതരുടെ ആ​മാ​ശ​യ​ത്തി​ന്‍റെ ച​ല​ന​ങ്ങ​ളും പ​തു​ക്കെ ആ​യ​തി​നാ​ല്‍ മ​ല​ബ​ന്ധം ഇ​ത്ത​രം രോ​ഗി​ക​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്.

* ശ​രീ​രത്തിന്‍റെ മൊ​ത്ത​ത്തി​ലു​ള്ള വേ​ദ​ന, പ്ര​ത്യേ​കി​ച്ചു തോ​ളു​ക​ളു​ടെ വേ​ദ​ന കൂ​ടു​ത​ലാ​യി​രി​ക്കും. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും ഇ​വ​രെ അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്‌​ന​മാ​ണ്.

* പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ളി​ല്‍ വി​ഷാ​ദ​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

(തുടരും)
വിവരങ്ങൾ:
ഡോ. സുശാന്ത് എം. ജെ., എംഡി, ഡിഎം, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.

 

Related posts

Leave a Comment