മ​ക​ള​ല്ലെ​ങ്കി​ലും മ​ക​ളെ​പ്പോ​ലെ കാ​ണേ​ണ്ട​വ​ൾ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ത് ര​ണ്ടാ​ന​ച്ഛ​ൻ; അ​മ്മ​യു​ടെ പ​രാ​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന 38കാ​ര​നാ​യ പ്ര​തി​യെ റി ​ഭോ​യ് ജി​ല്ല​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടാ​ന​ച്ഛ​ൻ ത​ന്നെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നും 15കാ​രി അ​മ്മ​യോ​ടാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷി​ല്ലോ​ങ്ങി​ലെ മാ​വ്‌​ലാ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.‌

Related posts

Leave a Comment