മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മാന്നാർ കുരട്ടിക്കാട് മൂന്നുപുരയ്ക്കൽ താഴ്ചയിൽ ഇ.എം. വിജീഷ് (26) ആണ് അറസ്റ്റിലായത്. വിജീഷുമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ യുവാവിന്റെ വീട്ടിൽനിന്ന് കണ്ടെത്തുകയുമായിരു ന്നു. പ്രതിയെ കാലടിയിൽനിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.