മലയാള സിനിമയിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ പരാമര്ശം ചര്ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന് ഉന്നയിച്ച ഗുരുതര ആരോപണങ്ങളില് ലിസ്റ്റിനെ പിന്തുണച്ചും എതിര്ത്തുമാണ് സോഷ്യല് മീഡിയ ചര്ച്ചകള് കൊഴുക്കുന്നത്.
‘‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന് പറയുമ്പോള് ആ നടന് ഇത് കാണും. പക്ഷേ ആ നടന് ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്ത്തിക്കരുത്. അങ്ങനെ തുടര്ന്നു കഴിഞ്ഞാല് അത് വലിയ പ്രശ്നങ്ങള്ക്കും കാരണമാകും’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരേ സമൂഹ മാധ്യമങ്ങളില് ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള് ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര് കുറിച്ചപ്പോള് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്ച്ചകള് സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്റുകള്.