തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത തുടരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
രാഹുലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , കെ. മുരളീധരന്, വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ, ജെബി മേത്തര്‍, ഷമാ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.
എന്നാല്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എംപി, കെ.സുധാകരന് എന്നിവര്‍ ഉള്‍പ്പെട്ട നേതാക്കള്‍ രാഹുലിനെതിരെ നടപടി വേഗത്തില്‍ വേണ്ടെന്നും കോടതിയുടെ തീരുമാനം വരട്ടെയെന്ന നിലപാടുകാരാണെന്നാണ് ലഭിക്കുന്ന സൂചന.
രാഹുലിനെതിരെ കുടുതല്‍ യുവതികള്‍ പീഡനപരാതികളുമായി രംഗത്ത് വരുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും പാര്‍ട്ടിയുടെ അന്തസിന് കോട്ടം തട്ടുമെന്നുമാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.

