തിരുവനന്തപുരം: രാഹുലിനെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു.
അഡ്വ. ബിന്ദു കൃഷ്ണ
രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ. രാഹുലിന്റെ ദുഷ്പ്രവര്‍ത്തികള്‍ നാടിന് അപമാനമാണ്. തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള ആരോപണങ്ങളിലും പരാതികളിലും മാതൃകാപരമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ലൈംഗിക പീഡന ആരോപണങ്ങളിലും കേസുകളിലും പ്രതിയാകുന്നവരെ സംരക്ഷിക്കുന്ന സിപിഎം നിലപാടല്ല തങ്ങളുടേതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന്
രാഹുല്‍ മാങ്കുട്ടത്തില്‍ ഇനി പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. പാര്‍ട്ടിയില്‍ ഇനി രാഹുല്‍ ഉണ്ടാകാന്‍ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഹുലിനെതിരെ യുവതി നല്കിയ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കെപിസിസി പ്രസിഡന്റിന്റെ മാതൃക അഭിനന്ദനാര്‍ഹമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികളില്‍ സിപിഎം നടത്തുന്നത് അവരുടെ പാര്‍ട്ടി അന്വേഷണമാണ്.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. എന്നാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നടപടി ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു. കുറ്റക്കാരെ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

