കൊച്ചി: പ്രമുഖ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ഞായറാഴ്ച എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം തളര്‍ന്ന് വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ആന്‍ജിയോ പ്ലാസ്റ്റിക്കു ശേഷം കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ മീഡിയകളുടെ കടന്ന് വരവിന് മുമ്പേ ടെലിവിഷനിലൂടെ ജനമനസില്‍ ഇടം നേടിയ ആങ്കറാണ് രാജേഷ് കേശവ്. പ്രശസ്തരായ നിരവധിപ്പേര്‍ക്കൊപ്പം അദ്ദേഹം വേദികള്‍ പങ്കിട്ടിട്ടുണ്ട്.